കൊച്ചി: ചർച്ചകളും വിവാദങ്ങളും കൊഴുക്കുമ്പോഴും തകരാതെ മലൈക്കോട്ടൈ വാലിബന്റെ ബോക്സ് ഓഫീസ് മുന്നേറ്റം. റീലീസ് ചെയ്ത് ഒരാഴ്ച തികയുമ്പോൾ സിനിമയുടെ ആഗോള കളക്ഷൻ 24.02 കോടിയാണ്. കേരളത്തില് നിന്ന് ആദ്യദിനം ചിത്രം നേടിയ കളക്ഷന് 5.85 കോടി ആയിരുന്നു. ബോക്സ് ഓഫീസ് ട്രാക്കര്മാരുടെ കണക്ക് അനുസരിച്ച് ആദ്യ നാല് ദിനങ്ങളില് കേരളത്തില് നിന്ന് ചിത്രം 11.02 കോടിക്കും 11.10 കോടിക്കുമിടയിലാണ് നേടിയിരിക്കുന്നത്. ജിസിസി, ഓവർസീസ് കളക്ഷൻ ഉൾപ്പടെ 12.27 കോടിയാണ് സിനിമയുടെ ആദ്യ ദിവസത്തെ ഗ്രോസ് കലക്ഷൻ.
മലൈക്കോട്ടൈ വാലിബന്റെ മേക്കിങ് വീഡിയോ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മോഹൻലാലിന്റെ ഫേസ്ബുക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ സുപ്രധാന രംഗങ്ങളുടെ ചിത്രീകരണമാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.
'പ്രേമം ഓട്ടോഗ്രാഫിന്റെ കോപ്പിയടിയെന്ന് ചേരനോട് പറഞ്ഞു'; സംവിധായകനെ തിരഞ്ഞ് അൽഫോൻസ് പുത്രൻ
ഇന്ത്യൻ സിനിമ കണ്ടിട്ടില്ലാത്ത ഒന്നാണ് തങ്ങൾ ഒരുക്കിയിരിക്കുന്നത് എന്ന മോഹൻലാലിന്റെ വാക്കുകൾക്കൊപ്പമാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം സിനിമയുടെ ഷൂട്ടിങ് രംഗങ്ങൾ കാണിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരി, ടിനു പാപ്പച്ചൻ തുടങ്ങിയ സിനിമയുടെ അണിയറപ്രവർത്തകരെയും മേക്കിങ് വീഡിയോയിൽ കാണാം. കാണുന്നതുമാത്രം വിശ്വസിക്കുക എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.