ബോളിവുഡിലും മാസ് കാണിക്കാൻ യഷ്; ഷാരൂഖ് ഖാനൊപ്പം രണ്ടാം ചിത്രം

കെജിഎഫ് സിനിമകളുടെ വിജയം ഹിന്ദി പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ച ആരാധകരെ കുറിച്ച് താരം ബോധവാനാണ്

നിതേഷ് തിവാരിയുടെ 'രാമായണ'യിലൂടെ ബോളിവുഡിൽ അരങ്ങേറുകയാണ് കന്നഡ സൂപ്പർസ്റ്റാർ യഷ്. മാസ് ഹീറോ ആയി താരത്തെ കാണാനാഗ്രഹിക്കുന്ന കെജിഎഫ് ഫ്രാഞ്ചൈസി ആരാധകർക്ക് ഈ വാർത്ത നിരാശയാണ് സമ്മാനിച്ചത്. എന്നാൽ ആരാധകരെ തൃപ്തിപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് യഷിൻ്റെ രണ്ടാം ബോളിവുഡ് ചിത്രത്തെക്കുറിച്ച് വരുന്നത്.

റെഡ് ചില്ലീസ് എന്റർടെന്മെന്റ്സിന്റെ ബാനറിൽ ഷാരൂഖ് ഖാനൊപ്പമാണ് ബോളിവുഡിലെ രണ്ടാം ചിത്രം. കെജിഎഫ് സിനിമകളുടെ വിജയം ഹിന്ദി പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ച ആരാധകരെ കുറിച്ച് താരം ബോധവാനാണ്. ഇത് ഉപയോഗപ്പെടുത്തുകയും ബോളിവുഡിൽ തൻ്റെ സ്ഥാനമുറപ്പിക്കുകയുമാണ് യഷ് ലക്ഷ്യം വയ്ക്കുന്നത്.

തോറ്റുകൊടുക്കാത്തവന്റെ യാത്ര തുടങ്ങുന്നു; നജീബായി വിസ്മയിപ്പിക്കാൻ പൃഥ്വി, ആടുജീവിതം പുതിയ പോസ്റ്റർ

ഷാരൂഖ് ഖാനുമായി സഹകരിക്കാൻ യഷ് താൽപര്യം പ്രകടിപ്പിക്കുകയും ഷാരൂഖ് ഇതിൽ സന്തോഷമറിയിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ആരാധകരിൽ നിന്നുള്ള ഉയർന്ന പ്രതീക്ഷകൾ കണക്കിലെടുത്ത് ശരിയായ പ്രോജക്റ്റ് തിരഞ്ഞെടുക്കുന്നതിൽ ജാഗ്രത പുലർത്തുകയാണ് ഇരുവരും.

ഫെബ്രുവരിയിൽ രാമായണയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. മൂന്ന് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിൽ സീതാ-രാമ കഥയും സീതയെ അപഹരിക്കുന്നതും പ്രമേയമാകും. 'രാമായണ: പാർട്ട് വൺ' ആണ് ഫെബ്രുവരിയിൽ ചിത്രീകരിക്കുക. രാവണനായി അഭിനയിക്കുന്ന യഷിന്റെ ഭാഗം ജൂലൈയിൽ ചിത്രീകരിക്കും. രണ്ടാം ഭാഗത്തിലാകും യഷിനെ ചുറ്റിപറ്റി കഥ വികസിക്കുക.

സെൽഫി എടുക്കുന്നതിനിടയിൽ ബോബി ഡിയോളിനെ ചുംബിച്ച് ആരാധിക; ഞെട്ടി താരം, വീഡിയോ

ഗീതു മോഹൻദാസിൻ്റെ സംവിധാനത്തിൽ 'ടോക്സിക്' ആണ് യഷിന്റെ മറ്റൊരു പ്രൊജക്റ്റ്. ശ്രുതി ഹാസനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറില് വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മാണം. 2025 ഏപ്രിൽ 10-ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം. ഗീതു മോഹൻദാസ് തന്നെയാണ് രചനയും നിർവഹിക്കുന്നത്.

To advertise here,contact us