'ക്ലെച്ചും ഗീറും ആക്സിലേറ്ററും എന്റെ കൈയ്യിൽ തന്നു'; പോര് കാളകളെ ഓർത്ത് ഹരീഷ് പേരടി

'രാമുവും ശ്യാമുവും രാജസ്ഥാൻകാരാണ്...അവരോട് ഇണങ്ങാൻ ഞാൻ രണ്ട് ദിവസം മുൻപ് രാജസ്ഥാനിലെത്തി

കൊച്ചി: മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനെക്കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. സിനിമയുടെ മേക്കിങ് വീഡിയോയും ഇപ്പോൾ മോഹൻലാൽ പങ്കിട്ടിരിക്കുന്നു. പോര് കാളകളെ തെളിക്കുന്ന അയ്യനാരെന്ന കഥാപാത്രത്തെയാണ് സിനിമയിൽ ഹരീഷ് പേരടി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ കാളകൾക്കൊപ്പമുള്ള അനുഭവം പങ്കിടുകയാണ് ഹരീഷ് പേരടി.

'രാമുവും ശ്യാമുവും രാജസ്ഥാൻകാരാണ്...അവരോട് ഇണങ്ങാൻ ഞാൻ രണ്ട് ദിവസം മുൻപ് രാജസ്ഥാനിലെത്തി ...പക്ഷെ അര മണിക്കൂറിനുള്ളിൽ അവർ അവരുടെ ക്ലെച്ചും ഗീറും ആക്സിലേറ്ററും എന്റെ കൈയ്യിൽ തന്നു..ഈ രണ്ട് പോര് കാളകളെയും ഓർക്കാതെ വാലിബൻ ഓർമ്മകൾ പൂർണ്ണമാവില്ല...'. പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.

മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ മേക്കിങ് വീഡിയോ ഇന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടു. മോഹൻലാലിന്റെ ഫേസ്ബുക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ സുപ്രധാന രംഗങ്ങളുടെ ചിത്രീകരണമാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

'ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്തത്'; മലൈക്കോട്ടൈ വാലിബൻ മേക്കിങ് വീഡിയോ പുറത്ത്

ഇന്ത്യൻ സിനിമ കണ്ടിട്ടില്ലാത്ത ഒന്നാണ് തങ്ങൾ ഒരുക്കിയിരിക്കുന്നത് എന്ന മോഹൻലാലിന്റെ വാക്കുകൾക്കൊപ്പമാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം സിനിമയുടെ ഷൂട്ടിങ് രംഗങ്ങൾ കാണിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരി, ടിനു പാപ്പച്ചൻ തുടങ്ങിയ സിനിമയുടെ അണിയറപ്രവർത്തകരെയും മേക്കിങ് വീഡിയോയിൽ കാണാം. കാണുന്നതുമാത്രം വിശ്വസിക്കുക എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

To advertise here,contact us