2023-ലെ ബോളിവുഡ് ബ്ലോക്ബസ്റ്ററുകളിൽ ഒന്നായിരുന്നു രൺബീർ കപൂർ നായകനായ സന്ദീപ് റെഡ്ഡി വാംഗ ചിത്രം 'അനിമൽ'. ബോക്സ് ഓഫീസിൽ ശ്രദ്ധ നേടിയത് കൂടാതെ തന്നെ സിനിമയുടെ ഉള്ളടക്കത്തെ കുറിച്ചും സംഭാഷണങ്ങളെ കുറിച്ചും ഉയർന്ന ട്രോളുകളാലും വിവാദങ്ങളാലും അനിമൽ ഇന്ത്യയൊട്ടാകെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അത്തരത്തിൽ സിനിമയിൽ ഹിറ്റായ ഒന്നാണ് 'പാപ്പ' എന്ന വാക്ക്. സിനിമയിലുടനീളം പാപ്പ എന്ന രൺബീറിന്റെ വിളി നിരവധിപേരാണ് ട്രോളുകളാക്കിയത്. ഇപ്പോഴിതാ പാപ്പാ എന്ന വിളി എണ്ണി പറയുകയാണ് സോഷ്യൽ മീഡിയ.
#Animal papa count. pic.twitter.com/ltaaIJzK1l
എക്സ് പേജിലാണ് അനിമലിലെ പാപ്പാ വിളി എണ്ണിയിട്ടുള്ള വീഡിയോ പ്രചരിക്കുന്നത്. പാട്ട് കൂട്ടാതെ സിനിമയിലെ ഡയലോഗിൽ മാത്രം പാപ്പാ എന്ന് വിളിച്ചത് 196 തവണയാണെന്നാണ് സോഷ്യൽ മീഡിയ പറയന്നത്. വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും എത്തുന്നുണ്ട്. ചിത്രം ഇറങ്ങി രണ്ട് മാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് അനിമൽ ഒടിടി റിലീസ് ചെയ്തത്.
അച്ഛൻ-മകൻ ബന്ധമാണ് സിനിമയുടെ ഉള്ളടക്കം. രൺബീർ കപൂറും അനിൽ കപൂറുമാണ് അച്ഛൻ-മകൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. അനിമലിൽ ബോബി ഡിയോള്, രശ്മിക മന്ദാന, തൃപ്തി ദിമ്രി, ചാരു ശങ്കര്, ബബ്ലു പൃഥ്വിരാജ്, ശക്തി കപൂര്, പ്രേം ചോപ്ര, മധു രാജ, സുരേഷ് ഒബ്റോയ്, സൗരഭ് സച്ച്ദേവ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തി.