നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായൺ' ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ്. രാമനായി ബോളിവുഡ് താരം രൺബീർ കപൂർ എത്തുമ്പോൾ സീതയാവുക സായ് പല്ലവിയാണ്. ആലിയ ഭട്ടിനെയാണ് സംവിധായകൻ സീതയായി പരിഗണിച്ചിരുന്നത്. എന്നാൽ താരം ചിത്രത്തിൽ നിന്ന് പിന്മാറിയതായി വാർത്തകൾ വന്നു. സായ് പല്ലവിയുടെ പേര് റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നതാണ്. ഇപ്പോൾ ഈ അഭ്യൂഹങ്ങൾ സ്ഥിരീകരിക്കുകയാണ് ഇൻഡസ്ട്രി ട്രാക്കർമാർ.
സയൻസ് ഫിക്ഷൻ വിടാതെ 'അയലാൻ' സംവിധായകൻ; പുതിയ ചിത്രത്തിൽ സൂര്യ നായകൻ
#Ramayan starring #RanbirKapoor ,#SaiPallavi and #yash !! Release next year 2025 #Ramayan 1 !! 3 part Film !! #Directed byNitesh Tiwari !! pic.twitter.com/rEXnQy4cMg
2020ലാണ് നിർമ്മാതാവ് മധു മണ്ടേന നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രാമായണ ഒരുക്കുന്നതായി അറിയിച്ചത്. കന്നഡ താരം യഷ് രാവണനെ അവതരിപ്പിക്കും. കുംഭകർണ്ണനായി ബോബി ഡിയോളിനെയും കൈകേയിയായി ലാറ ദത്തയെയുമാണ് പരിഗണിക്കുന്നത്.
2024 മാർച്ചിൽ രാമായൺ ചിത്രീകരണം ആരംഭിക്കും. ജൂലൈയിൽ ആണ് യഷിന്റെ ഭാഗങ്ങൾ ചിത്രീകരിക്കുക. രണ്ടാം ഭാഗത്തിലാണ് യഷ് അവതരിപ്പുന്ന രാവണന് കൂടുതൽ ഭാഗങ്ങൾ ഉണ്ടാകുക. വിഎഫ്എക്സിൽ ഓസ്കർ നേടിയ ഡിഎൻഇജി എന്ന കമ്പനിയാണ് രാമായണയുടെ വിഷ്വൽ എഫക്ട് ഒരുക്കുന്നത്. മൂന്ന് ഭാഗങ്ങളായാണ് സിനിമയൊരുങ്ങുന്നത്. 2025ലാണ് ആദ്യ ഭാഗം റിലീസ് പ്രതീക്ഷിക്കുന്നത്.
പാൻ ഇന്ത്യനല്ല പാൻ വേൾഡ്; 'വാലിബൻ' എത്തുന്ന രാജ്യങ്ങൾ ഇതൊക്കെ
ചിത്രത്തിനായി കഠിനമായ മുന്നൊരുക്കത്തിലാണ് രണ്ബീര്. ശ്രീരാമന്റെ കഥാപാത്രം അവതരിപ്പിക്കുന്നതിനാൽ മത്സ്യമാംസാദികള് ഒഴിവാക്കുകയാണെന്നും മദ്യപാനം വര്ജിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. രാമനെ പോലെ പരിശുദ്ധി വേണം. അതിനുവേണ്ടിയാണ് മുന്നൊരുക്കങ്ങളെന്നാണ് രൺബീറിന്റെ പക്ഷം. ജനുവരി 22ന് നടന്ന അയോധ്യ പ്രതിഷ്ഠാ ചടങ്ങുകളിൽ രൺബീറും ആലിയയും പങ്കെടുത്തിരുന്നു.