'ലെഗസി അല്ല നെപ്പോട്ടിസം'; പരിഹസിച്ച് കമന്റ്; മാധവ് സുരേഷിന്റെ മറുപടി

ദുൽഖർ സൽമാനും സഹോദരൻ ഗോകുൽ സുരേഷിനുമൊപ്പമുള്ള ഒരു ചിത്രം മാധവ് സരേഷ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കുന്ന താരങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ദുൽഖർ സൽമാനും സഹോദരൻ ഗോകുൽ സുരേഷിനുമൊപ്പമുള്ള ഒരു ചിത്രം മാധവ് സരേഷ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ അതിന് ഒരാൾ നൽകിയ കമന്റും മാധവിന്റെ മറുപടിയുമാണ് ശ്രദ്ധേയം.

'ലെഗസി' എന്ന അടിക്കുറിപ്പോടെയാണ് മാധവ് ചിത്രം പോസ്റ്റ് ചെയ്തത്. ഇത് പാരമ്പര്യമല്ല നെപ്പോട്ടിസമാണെന്നാണ് കമന്റ്. തൊട്ടുപിന്നാലെ മാധവ് അതിന് മറുപടി നൽകി. 'മറ്റേത് തൊഴിലിടത്തെയും പോലെ നെപ്പോട്ടിസം നിങ്ങൾക്ക് അവസരങ്ങൾ നൽകും. നമുക്ക് കാണാം'. മാധവിന്റെ മറുപടിക്ക് വലിയ തരത്തിലുള്ള അഭിനന്ദനമാണ് ലഭിക്കുന്നത്.

'ഫോളോവേഴ്സിനെ കൂട്ടാൻ രശ്മികയുടെ ഡീപ്പ് ഫേക്ക് വീഡിയോ നിർമിച്ചു'; പിടിയിലായ 24-കാരൻ

മലയാള സിനിമയിൽ നെപ്പോട്ടിസത്തിന് ഒരു സ്ഥാനവുമില്ലെന്നും കഴിവ് തന്നെയാണ് പ്രധാനമെന്നുമാണ് പലരും കുറിക്കുന്നത്. പക്വതയാർന്ന മറുപടിയെന്നും മാധവിന് വാഴ്ത്ത്.

To advertise here,contact us