ലക്ഷദ്വീപിനെക്കുറിച്ച് മാലദ്വീപ് മന്ത്രി നടത്തിയ വിവാദ ട്വീറ്റിൽ പ്രതിഷേധം കനക്കുമ്പോൾ സമൂഹ മാധ്യമങ്ങളിൽ പിന്തുണ അറിയിക്കുകയാണ് സെലിബ്രിറ്റികൾ. ബോളിവുഡ് താരങ്ങളും കായിക താരങ്ങളും ലക്ഷദ്വീപ് ടൂറിസം പ്രോത്സാഹിപ്പിക്കാൻ പോസ്റ്റുകൾ പങ്കുവയ്ക്കുമ്പോൾ അബദ്ധം പിണഞ്ഞവരും ഉണ്ട്. ലക്ഷദ്വിപ് സൗന്ദര്യം വിവരിച്ച് പങ്കുവെച്ച പോസ്റ്റിൽ മാലദ്വീപിന്റെ ചിത്രം ചേർത്ത് അബന്ധം പറ്റിയതോടെ പോസ്റ്റ് പിൻവലിച്ചിരിക്കുകയാണ് രൺവീർ സിങ്.
'വിദ്വേഷ പ്രചാരണങ്ങൾ എന്തിന് സഹിക്കണം': 'ബോയ്കോട്ട് മാൽഡീവ്സ്' ക്യാംപെയിനിന് ബോളിവുഡിന്റെ പിന്തുണ
തന്റെ ആരാധകരോട് ലക്ഷദ്വീപ് സന്ദർശിക്കാനും ഇന്ത്യയുടെ സംസ്കാരം അനുഭവിക്കാനും ആവശ്യപ്പെട്ടായിരുന്നു രൺവീറിന്റെ എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പ്. 'ഇന്ത്യയിൽ യാത്രചെയ്യുന്നതിനെക്കുറിച്ചും നമ്മുടെ സംസ്കാരം അനുഭവിച്ചറിയുന്നതിനെക്കുറിച്ചും ഈ വർഷം പദ്ധതികൾ ഉണ്ടാക്കാം. നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യവും കടൽത്തീരങ്ങളും അനുഭവിച്ചറിയാം.. ചലോ ഇന്ത്യ' എന്ന കുറുപ്പിനൊപ്പം മാലിദ്വീപിന്റെ ചിത്രമാണ് രൺവീർ പങ്കുവച്ചത്.
This year let’s make 2024 about exploring India and experiencing our culture. There is so much to see and explore across the beaches and the beauty of our country Chalo India let’s #exploreindianislands Chalo bharat dekhe
@RanveerOfficial pic.twitter.com/OHd8D1IlNI
തെറ്റ് ചൂണ്ടിക്കാട്ടി കമന്റുകളും ട്രോളുകളും വന്നതോടെ രൺവീർ സിങ് പോസ്റ്റ് പിൻവലിച്ചു. 'മാലിദ്വീപിനെ ബോയ്കോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് മാലിദ്വീപിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നു', 'ലക്ഷദ്വീപിനെ പിന്തുണയ്ക്കാൻ മാലിദ്വീപിന്റെ ചിത്രം, മോയെ മോയെ,' എന്നിങ്ങനെയായിരുന്നു കമന്റുകൾ. ശേഷം ചിത്രങ്ങൾ ഒഴിവാക്കി രൺവീർ കുറിപ്പ് റീപോസ്റ്റ് ചെയ്തു. അക്ഷയ് കുമാർ, ജോൺ എബ്രഹാം, ശ്രദ്ധ കപൂർ, സച്ചിൻ തെൻഡുൽക്കർ, സൽമാൻ ഖാൻ തുടങ്ങിയവരും 'ബോയ്കോട്ട് മാൽഡീവ്സ്' ക്യാംപെയ്ന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.