ആർആർആറിന് ശേഷം ജൂനിയർ എൻടിആർ, ഇനി യുദ്ധം കടലിൽ; 'ദേവര' ഗ്ലിപ്സ്

പാൻ ഇന്ത്യൻ പ്രേക്ഷകരെ ലക്ഷ്യം വച്ച് മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ആണ് സിനിമയുടെ റിലീസ്

ജൂനിയർ എൻടിആർ ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ ആവേശത്തിലാക്കി 'ദേവര'യുടെ ഗ്ലിപ്സ് എത്തി. ആർആർആറിന് ശേഷം ജൂനിയർ എൻടിആർ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം കൊരട്ടാല ശിവയാണ് സംവിധാനം ചെയ്യുന്നത്.

രജനികാന്തിന്റെ അടുത്ത ചിത്രം മാരി സെൽവരാജിനൊപ്പം; 'തലൈവർ 172' ഒരു സോഷ്യൽ ഡ്രാമ

രക്തകലുഷിതമായ കടലിലും യുദ്ധവുമാണ് ഗ്ലിംപ്സ് കാണിക്കുന്നത്. സെയ്ഫ് അലി ഖാന്റെ വില്ലൻ കഥാപാത്രത്തെ അണിയറപ്രവർത്തകർ വീഡിയോയിൽ അവതരിപ്പിച്ചിട്ടില്ല. 'ഈ കടല് മത്സ്യങ്ങളെക്കാള് അധികം കണ്ടിട്ടുള്ളത് രക്തമാണ്, അതിനാലാണ് ഇതിന് ചെങ്കടല് എന്നു പേര്' എന്ന ഡയലോഗും പിന്നാലെ അനിരുദ്ധിന്റെ സംഗീതവുമാണ് ഗ്ലിംപ്സിനെ 'മാസ്' ആക്കുന്നത്.

ദൈവം എന്ന അർത്ഥം വരുന്ന 'ദേവര' ഇന്ത്യൻ ആക്ഷൻ സിനിമകളിൽ പുതിയ ബെഞ്ച്മാർക്ക് ആകുമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഗൂസ്ബംപ്സ് നൽകുന്ന സംഗീതത്തിനും ജൂനിയർ എൻടിആറിന്റെ സ്വാഗിനുമാണ് കമന്റുകളിൽ കൈയ്യടി. യുവസുധ ആർട്ട്സും എന്ടിആര് ആര്ട്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നന്ദമുരി കല്യാണ് റാം ആണ് അവതരിപ്പിക്കുന്നത്.

ഗോൾഡൻ ഗ്ലോബ് 2024: പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഉയരങ്ങളിൽ ഓപ്പൺഹെെമർ, കളറാക്കി ബാർബി

പാൻ ഇന്ത്യൻ പ്രേക്ഷകരെ ലക്ഷ്യം വച്ച് മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ആണ് സിനിമയുടെ റിലീസ്. 2024 ഏപ്രിൽ അഞ്ചിന് ദേവര തിയേറ്ററുകളിൽ എത്തും. ജാഹ്നവി കപൂർ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. ജാഹ്നവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര.

To advertise here,contact us