2024-ൽ തമിഴകം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രം 'ക്യാപ്റ്റൻ മില്ലറി'ലെ ട്രെയ്ലറാണ് ഇപ്പോഴത്തെ ട്രെൻഡ്. നാല് മണിക്കൂറിൽ രണ്ട് മില്യൺ കാഴ്ച്ചക്കാരെയാണ് ട്രെയ്ലർ സ്വന്തമാക്കിയിരിക്കുന്നത്. ഫൈറ്റും ഗൺഷൂട്ടും പെർഫോമൻസുമൊക്കെയായി ഒരു മികച്ച തിയേറ്റർ അനുഭവം ക്യാപ്റ്റൻ മില്ലറിന് നൽകാൻ സാധിക്കുമെന്ന് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്ലർ ഉറപ്പ് നൽകുന്നുണ്ട്.
ഒരു സമൂഹത്തിന് വേണ്ടി പോരാടുന്ന നായകനായാണ് ധനുഷെന്ന ക്യാപ്റ്റൻ മില്ലറിനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അരുൺ മാതേശ്വരനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ഇതിനു മുൻപിറങ്ങിയ ചിത്രത്തിലെ ''കോറനാറ്..'' എന്ന ഗാനവും ആരാധകർ ഏറ്റെടുത്തിരുന്നു. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
'തണുത്തുവിറങ്ങലിച്ച ദാമ്പത്യത്തിലും അവർക്കിടയിലുള്ള ബഹുമാനവും കരുതലും'; 'കാതലി'നെ കുറിച്ച് ശബരിനാഥൻ
പ്രിയങ്ക അരുൾ മോഹൻ, ജയപ്രകാശ്, സുന്ദിപ് കിഷൻ, വിനോദ് കിഷൻ, ജോൺ കൊക്കെൻ, കാളി വെങ്കട്ട്, അദിതി ബാലൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജനുവരി 12-നാണ് ക്യാപ്റ്റൻ മില്ലർ ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. സത്യ ജ്യോതി ഫിലിംസ് ആണ് ക്യാപ്റ്റൻ മില്ലറിന്റെ നിർമ്മാതാക്കൾ. 1930കളിലെയും 40കളിലെയും മദ്രാസ് പ്രസിഡൻസി പശ്ചാത്തലമാക്കിയുള്ള ആക്ഷൻ അഡ്വഞ്ചർ ചിത്രത്തിൽ പ്രിയങ്ക മോഹൻ, ശിവ രാജ്കുമാർ, സുന്ദീപ് കിഷൻ എന്നിരാണ് മറ്റുതാരങ്ങൾ.