'കഥയെ അതേപടി സിനിമയാക്കാനാകില്ല,ജീവിതം തുടിച്ചു നിൽക്കുന്ന കഥകളേ സിനിമയാക്കാനാകൂ'; സത്യൻ അന്തിക്കാട്

'ദൃശ്യസാധ്യതകൾ തേടിയായിരിക്കും സംവിധായകൻ കഥയെ സമീപിക്കുക'

തൃശൂര്: കഥയെ അതേപടി സിനിമയാക്കാനാകില്ലെന്നും കഥ സിനിമയാക്കുമ്പോൾ സംവിധായകൻ പല രൂപമാറ്റങ്ങളും വരുത്തുമെന്നും സത്യൻ അന്തിക്കാട്. ദൃശ്യസാധ്യതകൾ തേടിയായിരിക്കും സംവിധായകൻ കഥയെ സമീപിക്കുക. വായിക്കുമ്പോൾ കഥയിലെ ദൃശ്യങ്ങൾ തെളിഞ്ഞുവരും. ജീവിതം തുടിച്ചു നിൽക്കുന്ന കഥകളേ സിനിമയാക്കാനാകൂ. കഥയിലെ സിനിമാ സാധ്യത വായിക്കുമ്പോൾ ഉള്ളിൽ തട്ടും. അങ്ങനെയുള്ള കഥകളേ താൻ സിനിമയാക്കാറുള്ളൂവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി മലയാളത്തിന്റെ 'കാതൽ'; പ്രശംസിച്ച് ന്യൂയോർക് ടൈംസ്

മണപ്പുറം സമീക്ഷ കാരമുക്കിൽ സംഘടിപ്പിച്ച ചെറുകഥാ ക്യാമ്പിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വി ആർ സുധീഷ്, വിജി തമ്പി, ഫ്രാൻസിസ് നൊറോണ, സന്തോഷ് ഏച്ചിക്കാനം എന്നിവർ വിവിധ വിഷയങ്ങളിൽ ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു. സമാപനസമ്മേളനം എംപി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിഎൻ രണദേവ് അധ്യക്ഷനായി. ടി എസ് സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം വിഎൻ സുർജിത്ത്, ടിആർ ഹാരി, പിഡി ഷാജി, ടിവി സുഗതൻ എന്നിവർ പ്രസംഗിച്ചു.

To advertise here,contact us