തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി ജീത്തു-മോഹൻലാൽ ചിത്രം 'നേര്' മുന്നേറുകയാണ്. മോഹൻലാലിന്റെ തിരിച്ചുവരവ് ആഘോഷിക്കുന്നതിനൊപ്പം ജീത്തുവിലെ ഡയറക്ടർ ബ്രില്യൻസിനെയും അഭിനന്ദിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാ സ്റ്റാറുമായുള്ള താന്റെ ഭാവി പദ്ധതിയെ കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്. മലയാളം യൂട്യൂബ് ചാനലായ ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്.
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് കഥയൊരുക്കാൻ പദ്ധതിയുണ്ടെന്നും കഥയുടെ പ്രാരംഭ ഘട്ടത്തിലാണ് താനെന്നും ജീത്തു പറഞ്ഞു. മമ്മൂട്ടിയെ സമീപിക്കുന്നതിന് മുൻപ് കഥാഗതി രൂപപ്പെടുത്താനുണ്ടെന്നും ജീത്തു പറഞ്ഞു. എന്നാൽ ഏത് ഴോണറിലുള്ള ചിത്രമായിരിക്കുമെന്നതിനെ കുറിച്ച് സംവിധായകൻ വ്യക്തമാക്കിയിട്ടില്ല.
'വണ്മോര് ലാലേട്ടന് മോമൻ്റ്, ആന്ഡ് ഹീ ഈസ് സ്റ്റില് എലൈവ്' എന്ന് കൂവി വിളിക്കാന് തോന്നി;കുറിപ്പ്
അഞ്ച് കോടിയാണ് നേരിന്റെ ആദ്യ ദിന ഇൻഹൗസ് കളക്ഷൻ. തിയേറ്റർ ഒക്കുപ്പെൻസിയും വർദ്ധിച്ചിട്ടുള്ളതായ റിപ്പോർട്ടുകളും എത്തുന്നുണ്ട്. മോഹൻലാലിനെ കൂടാതെ മികച്ച പ്രകടനം കാഴ്ച്ചവെച്ച അനശ്വര രാജനും അഭിനന്ദനങ്ങളേറെയാണ് പ്രേക്ഷകർ അറിയിക്കുന്നത്. കോര്ട്ട് റൂം ഡ്രാമയായി എത്തിയ ചിത്രം ഏറെ വൈകാരിക മുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട്.
നേര് ആദ്യ ദിവസം തന്നെ വന്ഹിറ്റിലേക്ക്; നേടിയത് അഞ്ച് കോടി രൂപ
നേരിന് ശേഷം മോഹൻലാലുമായുള്ള ജീത്തുവിന്റെ അടുത്ത ചിത്രം 'റാം' ആണ്. രണ്ട് ഭാഗങ്ങളിലായെത്തുന്ന ചിത്രമാണിത്. റാമിന്റെ റിലീസ് അടുത്ത വർഷമുണ്ടാകുമെന്നാണ് റിപ്പോർട്ട്. അതോടൊപ്പം ബേസിലിനെ നായകനാക്കി 'നുണക്കുഴി' എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ജീത്തു ജോസഫ്. ബേസിലിനൊപ്പം ഗ്രേസ് ആന്റണി, സിദ്ധിഖ്, സ്വാസിക, ബൈജു സന്തോഷ്, അജു വർഗീസ്, ബിനു പപ്പു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.