കൊച്ചി: ഹോളിവുഡ് താരദമ്പതികളായ മൈക്കിൾ ഡഗ്ലസും കാതറിൻ സീറ്റ ജോൺസും കേരളത്തിൽ. കൊച്ചിയിലെത്തിയ ഇരുവരും കുടുംബത്തോടൊപ്പം ജൂത സിനഗോഗ് സന്ദർശിച്ചു. തെന്നിന്ത്യൻ പര്യടനത്തിനിടയിലാണ് ഇവർ കൊച്ചിയിലുമെത്തിയത്.
സിനഗോഗിനുള്ളിൽ മൈക്കൽ ഡഗ്ലസ് യഹൂദരുടെ പ്രാർത്ഥനാ ഗാനം ആലപിച്ചു. മൈക്കൽ ഡഗ്ലസിന്റെ അച്ഛൻ ഒരു ജൂതനായിരുന്നു.
നിവിൻ പോളി-റാം ചിത്രം വേൾഡ് പ്രീമിയറിന്; 'ഏഴു കടല് ഏഴു മലൈ' റോട്ടര്ഡാം ചലച്ചിത്രമേളയിലേക്ക്
ഐഎഫ്എഫ്ഐയിൽ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് മൈക്കിൾ ഡഗ്ലസ് അർഹനായിരുന്നു. കർണാടകയിലെ കൂർഗ് സന്ദർശിച്ച ശേഷമാണ് ഇവർ കൊച്ചിയിലെത്തിയത്. കൊച്ചിയിൽ നിന്ന് കുടുംബം ചെന്നൈയിലേക്ക് പോകും.