ഇന്ത്യന് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രശാന്ത് നീല് ചിത്രം 'സലാര് പാര്ട്ട് വണ്-സീസ് ഫയർ' റിലീസിനൊരുങ്ങുകയാണ്. മലയാളി താരം പൃഥ്വിരാജ് സുകുമാരൻ സിനിമയുടെ ഭാഗമാണെങ്കിലും കഥാപാത്രത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നില്ല. സിനിമയുടെ ട്രെയ്ലർ എത്തിയതോടെ പ്രഭാസിനൊപ്പം പ്രാധാന്യത്തിൽ പൃഥ്വിയും സിനിമയിലുണ്ടെന്ന് പ്രേക്ഷകർ ഉറപ്പിച്ചു കഴിഞ്ഞു. സിനിമയുടെ പ്രൊമോഷനായി മുംബൈയിൽ എത്തിയിരിക്കുകയാണ് താരം.
പൃഥ്വിരാജ് തന്നെയാണ് മുംബൈയിൽ എത്തിയതായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ക്യാമറയ്ക്ക് മുമ്പിൽ ചില ദിവസങ്ങൾ എന്നാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പ്. വരദരാജ മന്നാര് എന്ന അധോലോക നേതാവും അയാളുടെ ഉറ്റ ചങ്ങാതിയായ ദേവയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് സലാര് എന്നാണ് ട്രെയിലര് നൽകുന്ന സൂചന. വരദരാജ മന്നാർ ആണ് പൃഥ്വിരാജ് കഥാപാത്രം. സമൂഹമാധ്യമങ്ങൾ കഥാപാത്രത്തിന്റെ ചിത്രം താരം മുഖ ചിത്രമാക്കിയിട്ടുണ്ട്.
#MUMBAI ✈️ In front of the camera for the next few days. 🎥 pic.twitter.com/Sd6K83tr5k
തെന്നിന്ത്യക്ക് നേട്ടമുണ്ടാക്കിയ 2023; കളക്ഷൻ പട്ടികയിൽ ഒരു മലയാള ചിത്രവും
കെജിഎഫിനോട് ഏറെ സമാനമായ പശ്ചാത്തലത്തിലുള്ള ട്രെയിലറില് നിന്ന് സലാര് ഒരു 'ആക്ഷന് പാക്ക്ഡ്' ചിത്രമായിരിക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് സലാര് നിര്മ്മിക്കുന്നത്. ശ്രുതി ഹാസനാണ് നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡയാണ് ഛായാഗ്രഹണം. കെജിഎഫ് ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന സിനിമയെന്നത് ചിത്രത്തിന്മേലുള്ള പ്രതീക്ഷ ഉയർത്തുന്നുണ്ട്. ഡിസംബർ 22നാണ് സലാർ തിയേറ്ററുകളിൽ എത്തുന്നത്.