'കാന്താര: എ ലെജന്റി'ന് ഇത്രയും ആരാധകരോ..; രണ്ട് ദിവസം കൊണ്ട് ടീസർ കണ്ടത് രണ്ട് കോടി പ്രേക്ഷകർ

യൂട്യൂബിൽ ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനത്താണ് ഫസ്റ്റ് ലുക്ക് ടീസർ

പ്രേക്ഷകരുടെ ഇടയിൽ ആരവങ്ങളില്ലാതെ ഇന്ത്യൻ ബോക്സ് ഓഫീസിൽ വൻ ചലനം തീർത്ത ചിത്രമാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തിലെത്തിയ കാന്താര. പെർഫോമൻസ് കൊണ്ട് പ്രേക്ഷകരെ കീഴടക്കിയ കാന്താരയുടെ പ്രീക്വലിന്റെ ഫസ്റ്റ് ലുക്ക് ടീസർ രണ്ട് ദിവസം മുൻപ് നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. എന്നാൽ നിർമ്മാതാക്കളെ പോലും അമ്പരപ്പിക്കുന്ന പ്രതികരണമാണ് കാണികൾ ടീസറിന് നൽകിയിരിക്കുന്നത്.

'എൽ 2' രണ്ടാം ഷെഡ്യൂളിന് തുടക്കം; പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

നവംബർ 27-ന് പുറത്തിറങ്ങിയ 'കാന്താര എ ലെജൻഡ് ചാപ്റ്റർ ഒന്നിന്റെ' ടീസർ രണ്ട് ദിവസം കൊണ്ട് കണ്ടിരിക്കുന്നത് രണ്ട് കോടിക്കടുത്ത് ആളുകളാണ്. യൂട്യൂബിൽ ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനത്താണ് ഫസ്റ്റ് ലുക്ക് ടീസർ. പ്രീക്വലിൽ പറയുന്നത് എ ഡി 300-400 കാലഘട്ടത്തിലെ കഥയാണെന്നാണ് വിവരം.

ഡയറക്ടർ കം പ്രൊഡ്യൂസർ ലോകേഷ് കനകരാജ്; ജി സ്ക്വാഡ് ബാനറിൽ ആദ്യ ചിത്രം

പഞ്ചുരുളിയുടെ ഉത്ഭവം മുതലാണ് കഥ പറയുന്നത്. ചിത്രം 100 കോടി രൂപയുടെ ബജറ്റിലാണ് ഒരുങ്ങുക. ഈ വർഷം ഫെബ്രുവരിയിലായിരുന്നു കാന്താര പ്രീക്വൽ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ സങ്കീർണ്ണമായ സെറ്റുകളും വിപുലമായ വിഷ്വൽ ഇഫക്റ്റുകളും ബജറ്റിനെ പ്രധാനമായും സ്വാധീനിക്കും. കാന്താര എ ലെജൻഡ് കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഏഴു ഭാഷകളിൽ ആണ് റിലീസ് ചെയ്യുന്നത്.

To advertise here,contact us