യൂട്യൂബർ അശ്വന്ത് കോക്ക് മമ്മൂട്ടി-ജിയോ ബേബി ചിത്രം 'കാതലി'നെതിരെ നടത്തിയ നെഗറ്റീവ് റിവ്യൂവിൽ പ്രതികരിച്ച് സിനിമയുടെ തിരക്കഥാകൃത്തുക്കളായ ആദർശ് സുകുമാരനും പോൾസൺ സ്കറിയയും. അശ്വന്ത് കോക്കിന്റെ റിവ്യൂ കണ്ടിരുന്നുവെന്നും സിനിമയെ കുറിച്ച് എന്ത് പറയണം, പറയണ്ട എന്നുള്ളത് അവരവരുടെ തീരുമാനമാണെന്നും ഇരുവരും പറഞ്ഞു. റിപ്പോർട്ടർ ലൈവിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം.
'ക്ലാസ് തിയേറ്ററിൽ, മാസ്സ് അണിയറയിൽ'; 'ടർബോ' ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
സിനിമയിൽ മമ്മൂട്ടിയുടെ മകളായ കഥാപാത്രം മദ്യം കഴിക്കുന്നത് കാണിക്കുന്ന സീനിനെ അശ്വന്ത് കോക്ക് വിമർശിച്ചിരുന്നു. സ്ത്രീ ബോൾഡാണ് എന്ന് കാണിക്കാൻ മദ്യം കുടിക്കുന്നതാണോ ജിയോ ബേബി പറയുന്ന പൊളിറ്റിക്സ് എന്നായിരുന്നു അശ്വന്ത് കോക്കിന്റെ പരാമർശം. ഇതിനോട് ഇരുവരുടെയും മറുപടി ഇങ്ങനെ,
ആദർശ് സുകുമാരനും പോൾസൺ സ്കറിയയുമായുള്ള അഭിമുഖം കാണാം...