വീണ്ടും രാജ് ബി ഷെട്ടി മലയാളത്തിൽ;'ഭീഷ്മപര്വ്വം'തിരക്കഥാകൃത്തിനൊപ്പം നവാഗത സംവിധായകൻ അഭിലാഷ് എം യു

സംവിധായകരായ വിപിൻ ദാസിന്റെയും സുധീഷ് ഗോപിനാഥിന്റെയും സഹസംവിധായകനായി അഭിലാഷ് പ്രവർത്തിച്ചിട്ടുണ്ട്

'ഭീഷ്മപര്വ്വം' സഹരചയിതാവായ ദേവദത്ത് ഷാജിയുടെ തിരക്കഥയില് നായകനാകാൻ കന്നട സൂപ്പർ താരം രാജ് ബി ഷെട്ടി. നവാഗതനായ അഭിലാഷ് എം യുവാണ് ചിത്രത്തിന്റെ സംവിധാനം. സംവിധായകരായ വിപിൻ ദാസിന്റെയും സുധീഷ് ഗോപിനാഥിന്റെയും സഹസംവിധായകനായി അഭിലാഷ് പ്രവർത്തിച്ചിട്ടുണ്ട്.

'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി', 'ഗപ്പി', 'അങ്കമാലി ഡയറീസ്', 'ജല്ലിക്കട്ട്', 'വിക്രം' (തമിഴ്), 'നീലവെളിച്ചം' തുടങ്ങി നിരവധി സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുക. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം പകുതിയോടെ ആരംഭിക്കും.

അതേസമയം, ബി ഉണ്ണികൃഷ്ണനുവേണ്ടി തിരക്കഥയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവദത്ത് ഷാജി. സംവിധായകനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ദേവ്ദത്ത് ഷാജി പുതിയ സിനിമ ഒരുക്കുന്ന വിവരം പ്രഖ്യാപിച്ചത്. തിരക്കഥയുടെ എഴുത്തും ചര്ച്ചയും പുരോഗമിക്കുകയാണെന്ന് ഇരുവരും വ്യക്തമാക്കി. മമ്മൂട്ടി നായകനാകുന്ന ചിത്രം 'ടര്ബോ'യാണ് രാജ് ബി ഷെട്ടിയുടെ മറ്റൊരു മലയാളം ചിത്രം. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മിഥുൻ മാനുവൽ തോമസാണ് തിരക്കഥയൊരുക്കുന്നത്.

To advertise here,contact us