പഞ്ച വൈഷ്ണവ് തേജ് നായകനാകുന്ന തെലുങ്ക് ചിത്രം 'ആദികേശവ' റിലീസിന്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചതായി അണിയറപ്രവർത്തകർ അറിയിച്ചു. ശ്രീകാന്ത് എൻ റെഡ്ഡി എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മലയാളി താരം ജോജു ജോർജിന്റെ തെലുങ്ക് അരങ്ങേറ്റമാണ്.
'പാവാട 2 ആലോചനയിൽ'; പൃഥ്വിരാജ് യെസ് പറഞ്ഞെന്ന് സംവിധായകൻ
തിരക്കഥാകൃത്തായ ശ്രീകാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദികേശവ. പ്രതിനായക വേഷത്തിലാണ് ജോജു എത്തുന്നത്. ശ്രീലീലയാണ് നായിക. മലയാളി താരം അപർണ ദാസും പ്രധാന വേഷത്തിലുണ്ട്.
കഥയാണ് കാര്യം; അൻജന-വാർസ് സിനിമകൾ വരുന്നു, ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു
മാസ് ആക്ഷൻ എന്റർടെയ്നർ ആണ് സിനിമയുടെ ഴോണർ. സിത്താര എന്റർടൈൻമെന്റ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറിൽ സൂര്യദേവര നാഗ വംശിയും എസ് സായ് സൗജന്യയും ചേർന്നാണ് നിർമ്മാണം. ഏപ്രിലിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് നീണ്ടുപോവുകയായിരുന്നു. നവംബർ 24ന് ആദികേശവ തിയേറ്ററുകളിലെത്തും.