പ്രശസ്തമായ സയൻസ് ഫിക്ഷൻ ഫ്രാഞ്ചൈസി 'ദി ടെർമിനേറ്ററി'ന് നെറ്റ്ഫ്ലിക്സ് ഷോ വരുന്നു. നെറ്റ്ഫ്ലിക്സ് ഗ്രീക്ക്ഡ് വീക്കിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട പുതിയ ഷോ ഒരു ആനിമേ സീരീസ് ആണ്. സീരീസിന്റെ ട്രെയ്ലർ നെറ്റ്ഫ്ലിക്സ് പുറത്തു വിട്ടിട്ടുണ്ട്.
'നടന്റെ കാലിൽ നിന്ന് ചെരുപ്പ് ഊരിവന്നപ്പോൾ ആ നൃത്തച്ചുവട് വൈറലാകുന്നത് കണ്ടു'; അമിതാഭ് ബച്ചൻ
On August 30th, 1997...Two days from now...Everything changes. Terminator: The Anime Series is COMING SOON #GeekedWeek pic.twitter.com/mcbxavrn7V
'ഗോസ്റ്റ് ഇൻ ദി ഷെൽ' സീരീസിന്റെ നിർമ്മാതാക്കളായ പ്രൊഡക്ഷൻ ഐജിയാണ് പുതിയ സീരീസും ഒരുക്കുന്നത്. ടെർമിനേറ്റർ ഫ്രാഞ്ചൈസി ആദ്യമായാണ് അനിമേഷൻ രൂപത്തിൽ എത്തുന്നത്. എട്ട് എപ്പിസോഡുകളാണ് സീരീനിന് ഉണ്ടാകുക.
'വാണിജ്യ സിനിമകളാണ് ഇപ്പോൾ ഇഷ്ടം'; പരിശ്രമങ്ങൾക്ക് ഫലം തന്നത് ആർഡിഎക്സ് എന്ന് ഷെയ്ൻ നിഗം
മാറ്റ്സൺ ടോംലിൻ ആണ് ഷോയുടെ തിരക്കഥ ഒരുക്കുന്നത്. ഡേവിഡ് എലിസൺ, ഡാന ഗോൾഡ്ബെർഗ്, സ്കൈഡാൻസിലെ ഡോൺ ഗ്രെഞ്ചർ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. മസാഷി കുഡോ ആണ് സംവിധാനം നിർവ്വഹിക്കുന്നത്.