വരുൺ ധവാൻ- അറ്റ്ലി ചിത്രം; 'വിഡി 18' നീളും

ആക്ഷൻ ത്രില്ലർ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്

ഷാരൂഖ് ഖാൻ ചിത്രം 'ജവാനി'ലൂടെ ബോളിവുഡിൽ ഗംഭീര തുടക്കം നേടിയ അറ്റ്ലി വരുൺ ധവാനൊപ്പമാണ് രണ്ടാം ചിത്രമൊരുക്കുന്നത്. ആക്ഷൻ ത്രില്ലർ ഴോണറിൽ 'വിഡി 18' എന്ന് താൽകാലികമായി പേര് നൽകിയ സിനിമയുടെ റിലീസ് നീളുമെന്നാണ് ഇപ്പോള് പുറത്തുവരുന്ന വിവരം.

അറ്റ്ലി ചിത്രത്തിലൂടെ ആദ്യമായി പൊലീസ് വേഷത്തിൽ എത്തുകയാണ് വരുൺ ധവാൻ. വാമിഖ ഗബ്ബി, കീർത്തി സുരേഷ് എന്നിവരാണ് നായികമാരാകുന്നത്. 2024 മയ് 30 സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നതാണ്.

ഡിസംബർ മാസത്തോടെ വിഡി 18 പൂർത്തിയാക്കാനായിരുന്നു നിർമ്മാതാക്കളുടെ പദ്ധതി. എന്നാൽ സിനിമയുടെ റിലീസ് 2024 അവസാന പാദത്തിലേക്ക് മാറ്റാൻ പദ്ധതിയിടുന്നതിനാലാണ് ചിത്രീകരണം വൈകുന്നത് എന്നാണ് വിവരം.

To advertise here,contact us