ഇന്ത്യൻ സിനിമാ വ്യവസായം മുഴുവനും 'ഇന്ത്യൻ' സിനിമയുടെ സീക്വലിനായി കാത്തിരിക്കുകയാണ്. ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ ശങ്കറും ഉലകനായകൻ കമൽ ഹാസനും വിണ്ടും ഒന്നിക്കുമ്പോൾ ചെറുതൊന്നുമായിരുന്നില്ല പ്രതീക്ഷ. എന്നാൽ സിനിമയുടെ സംഗീതം നിരാശപ്പെടുത്തിയെന്ന പ്രതികരണമാണ് ആദ്യ മിനിറ്റുകളിൽ തന്നെ ലഭിച്ചത്.
തെന്നിന്ത്യ ഒന്നാകെ താളം പിടിച്ച പാട്ടുകള്; തമിഴകത്തിൻ്റെ അനി മാജിക്
വീഡിയോ പുറത്തെത്തിയതിന് പിന്നാലെ അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തെ എ ആർ റഹ്മാനുമായി താരതമ്യം ചെയ്ത് ഇഴകീറി പരിശോധിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ ചെയ്തത്. 'ഇന്ത്യൻ 2' സംവിധായകൻ ശങ്കറുമായുള്ള അനിരുദ്ധിന്റെ ആദ്യ സിനിമയാണ്. എന്നാൽ സിനിമയ്ക്കായി കാത്തിരുന്ന പ്രേക്ഷകരെയും അനിരുദ്ധ് ആരാധകരെ തന്നെയും അദ്ദേഹത്തിന് തൃപ്തിപ്പെടുത്താനായില്ല എന്നാണ് സമൂഹമാധ്യമങ്ങളിലെ അഭിപ്രായം.
എ ആർ റഹ്മാൻ ഇന്ത്യനിൽ തീർത്ത മാജിക് പുതിയ ഗാനത്തിൽ അപ്രത്യക്ഷമാണ്. റഹ്മാൻ ഇന്ത്യൻ 2ൽ തിരികെ എത്തണമെന്ന ആവശ്യമുന്നയിച്ച് ആദ്യ ഭാഗത്തിലെ സംഗീതത്തിനൊപ്പം വീഡിയോ ചേർത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് ഒരുവിഭാഗം ആളുകള്.
കമൽ ന്നാ സംഭവം ഇറുക്ക്... പരീക്ഷണങ്ങളുടെ 'ഉലകനായകൻ'
ദിവസങ്ങൾക്കിപ്പുറം കമൽ ഹാസന്റെ പിറന്നാളിന് മുന്നോടിയായി എ ആർ റഹ്മാൻ സംഗീതത്തിനൊപ്പം മണിരത്നം ചിത്രം തഗ് ലൈഫിന്റെ ടൈറ്റിൽ റിവീലെത്തി. 'രംഗരായ ശക്തിവേൽ നായ്ക്കൻ' എന്ന കഥാപാത്രത്തെ പ്രേക്ഷകനു മുന്നിൽ അവതരിപ്പിച്ച ടൈറ്റിൽ വിഡിയോ എ ആർ റഹ്മാൻ മാജിക് എന്താണെന്ന് ഓരോരുത്തരെയും ഓർമ്മിപ്പിക്കുന്നതായി.
എ ആർ റഹ്മാന്റെ കാലം കഴിഞ്ഞുവെന്നും അനിരുദ്ധ് ആ സ്ഥാനം കൈയ്യടക്കിയെന്നുമുള്ള ചർച്ചകൾക്ക് കൂടിയാണ് ഇതോടെ തിരിച്ചടിയായത്. പണം വാരി പടങ്ങളുടെ സംഗീത സംവിധായകനാകുകയല്ല, ജനഹൃദയങ്ങളുടെ സംഗീതമാവുകയാണ് വേണ്ടതെന്ന് എ ആർ റഹ്മാൻ ഒരിക്കൽ കൂടി തെളിയിച്ചു. എ ആർ റഹ്മാൻ സംഗീത ലോകത്തെ മാന്ത്രികനാണെന്നും ആ മാന്ത്രികതയെ വെല്ലാൻ പോന്നത് ഇനിയും ഇന്ത്യൻ സംഗീതത്തിൽ ഉണ്ടാകേണ്ടതുണ്ടെന്നും ഒരിക്കൽ കൂടി ഓർമ്മിപ്പിക്കപ്പെട്ടു. റഹ്മാനും അനിരുദ്ധും ഇന്ത്യൻ സിനിമയ്ക്ക് മുതൽകൂട്ടാണ്. റഹ്മാൻ സംഗീതം ഒരു മാന്ത്രികതയും.