കേരളത്തിൽ 'കൊണ്ടാടി കൊളുത്തി' ദളപതിയുടെ 'ലിയോ'; 11 ദിവസത്തിൽ നേടിയത് 54.83 കോടി

ഒക്ടോബർ 19-ന് റിലീസ് ചെയ്ത ചിത്രം 30-ാം തീയതി വരെ 54,886 ടിക്കറ്റുകളാണ് വിറ്റഴിച്ചത്

കേരളത്തിൽ വിളയാട്ടം തുടർന്ന് ദളപതി-ലോകേഷ് ചിത്രം 'ലിയോ'. വിജയ് ആരാധകർ ഏറ്റെടുത്തതിനാല് 11 ദിവസം കൊണ്ട് കേരള ബോക്സ് ഓഫീസിൽ നിന്ന് 54.83 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. 'ലിയോ'യുടെ ശ്രദ്ധേയമായ പ്രകടനം പ്രാദേശിക വിപണിയിൽ നിന്ന് മാത്രമല്ല, വിദേശത്ത് നിന്നും 108 കോടി നേടിക്കൊടുത്തതായാണ് റിപ്പോർട്ട്. ഒക്ടോബർ 19-ന് റിലീസ് ചെയ്ത ചിത്രം 30-ാം തീയതി വരെ കേരളത്തില് 54,886 ടിക്കറ്റുകളാണ് വിറ്റഴിച്ചത്, തിരുവനന്തപുരം ഏരീസ്പ്ലക്സിൽ ഒരു കോടി ഗ്രോസ് കളക്ഷൻ കടന്ന് 'ലിയോ' മറ്റൊരു നാഴികക്കല്ല് കൂടി തീർത്തു.

തമിഴ്നാടിന് പുറത്ത് ലിയോയുടെ 11 ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷനിൽ കർണാടകയില് 40.1 കോടി രൂപയും ബോളിവുഡിൽ 30 കോടി രൂപയും (തമിഴ്, തെലുങ്ക് പതിപ്പുകൾ ഉൾപ്പെടെ), തെലുങ്ക് സംസ്ഥാനങ്ങളിൽ 43 കോടി രൂപയും സ്വന്തമാക്കി. യുഎസ്എ 45 കോടി, യുകെ 35 കോടി, സിംഗപ്പൂർ 12 കോടി, ഗൾഫ് 55 കോടി, മലേഷ്യ 23 കോടി, ശ്രീലങ്ക 7 കോടി, ഓസ്ട്രേലിയ 7.4 കോടി, ന്യൂസിലൻഡ് 2 കോടി , കൂടാതെ മറ്റ് പ്രദേശങ്ങളിൽ നിന്ന് 5 കോടി എന്നിങ്ങനെ 359.33 കോടി രൂപ സ്വന്തമാക്കി.

Eleven days GBOC for #ThalapathyVijay’s #Leo outside Tamil Nadu (gross)Kerala - 54.83crKarnataka - 40.1crHindi - 30cr (Including Tamil and Telugu versions)Telugu states -43crOverseas -191.4 (break-up 👇 )USA- 45crUK -35crSingapore -12crGulf - 55cr (updated)… pic.twitter.com/n3ZXarcttN

ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനമനുസരിച്ച് ലിയോ തമിഴ്നാടിന് പുറത്തും വിജയകരമായ ഓട്ടം തുടരുമെന്നാണ് പറയുന്നത്. ചിത്രത്തിന് ആകെ 380 മുതൽ 384 കോടി വരെ ലഭിച്ചേക്കാമെന്നാണ് പ്രവചനം. റിലീസിന് മുൻപ് വിവാദമുണ്ടാക്കുകയും റിലീസിന് ശേഷം തിയേറ്റർ ഉടമകളുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടാവുകയും ചെയ്തുവെങ്കിലും ലിയോയുടെ കളക്ഷനെയും പ്രക്ഷക പ്രീതിയേയും ബാധിച്ചില്ല എന്ന് തെളിയിക്കുന്നതാണ് കളക്ഷൻ റിപ്പോർട്ടുകൾ.

To advertise here,contact us