ആഗോള തലത്തിൽ ജയിലർ തരംഗം തുടങ്ങിയിട്ട് ഒരാഴ്ച ആകുന്നതേയുള്ളൂ. എന്നാൽ സിനിമയെത്തുന്നതിനും മുമ്പേ തന്നെ 'കാവാലയ്യ' തരംഗം ആഗോള തലത്തിൽ അലയടിക്കുകയായിരുന്നു. തലൈവർ പ്രേമം പറഞ്ഞ് ജപ്പാനീസ് അംബാസിഡര് കാവാലയ്യക്ക് നൃത്തം ചെയ്യുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലെ താരം.
Kaavaalaa dance video with Japanese YouTuber Mayo san(@MayoLoveIndia)🇮🇳🤝🇯🇵My Love for Rajinikanth continues … @Rajinikanth #Jailer #rajinifansVideo courtesy : Japanese Youtuber Mayo san and her team pic.twitter.com/qNTUWrq9Ig
വിവിധ ഭാഷകളിലെ സെലിബ്രിറ്റികൾ പാട്ടിന് മുമ്പ് ചുവടു വച്ചിട്ടുണ്ട്. ഈ ലിസ്റ്റിലെ ഒടുവിലത്തെയാളാണ് ഇന്ത്യയിലെ ജപ്പാന് അംബാസിഡര് ഹിരോഷി സുസുക്കി. ജാപ്പനീസ് യൂട്യൂബർ മയോ സാനുവും സുസുക്കൊപ്പം ഡാന്സ് കളിക്കുന്നുണ്ട്. 'എന്റെ രജനികാന്ത് പ്രേമം തുടരുകയാണ്' എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്തത്.
ശിൽപ റാവുവും അനിരുദ്ധ് രവിചന്ദറും ചേർന്ന് പാടിയ കാവാലയ്യ ഗാനം അരുൺരാജ കാമരാജാണ് എഴുതിയിരിക്കുന്നത്. തമന്നയുടെയും രജനികാന്തിന്റെയും നൃത്തച്ചുവടുകളാണ് ഗാനത്തെ ശ്രദ്ധേയമാക്കിയത്. അതേസമയം ബോക്സോഫീസില് കരുത്ത് കാട്ടുകയാണ് ജയിലർ. ആറ് ദിവസത്തിൽ 375.40 കോടിയാണ് ആഗോള തലത്തിൽ സിനിമയുടെ കളക്ഷൻ. ഇടദിവസങ്ങളിലും മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ജയിലറിന് ലഭിക്കുന്നത്.
Story Highlights: Japan's ambassador to India, Hiroshi Suzuki, showcased his love for Tamil superstar Rajinikanth in a video that has gone viral online