ധ്രുവ് വിക്രമിനെ നായകനാക്കി മാരിയുടെ സ്പോർട്ട്സ് ഡ്രാമ; തൂത്തുക്കുടിയിൽ ആദ്യ ഷെഡ്യൂൾ

നേരത്തെ പ്രഖ്യാപിച്ച ധനുഷ് ചിത്രത്തിന്റെ തയാറെടുപ്പുകൾ ഇതിനിടയിൽ പൂർത്തിയാക്കും

മാരി സെൽവരാജ് സംവിധാനം ചെയ്ത 'മാമന്നൻ' ഈ വർഷത്തെ തമിഴ് സൂപ്പർ ഹിറ്റുകളിൽ ഒന്നാണ്. ധ്രുവ് വിക്രമിനെ നായകനാക്കി ഒരുക്കുന്ന സ്പോർട്ട്സ് ഡ്രാമയാണ് സംവിധായകന്റെ അടുത്ത ചിത്രം. ഈ മാസം അവസാനം തൂത്തുക്കുടിയിൽ ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ഇതുവരെ പേര് നിശ്ചയിക്കാത്ത സിനിമ കബഡി താരം മാനതി ഗണേശിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. തൂത്തുക്കുടിക്കടുത്ത് ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച് സ്വന്തം അദ്ധ്വാനത്തിൽ ഏഷ്യൻ കബഡി കളിക്കാരനായ ആളാണ് മാനതി ഗണേശ്. 1990കളിലാണ് കഥയുടെ പശ്ചാത്തലം.

നേരത്തെ പ്രഖ്യാപിച്ച ധനുഷ് ചിത്രത്തിന്റെ തയാറെടുപ്പുകൾ ഇതിനിടയിൽ പൂർത്തിയാക്കും. ഈ ചിത്രത്തിന്റെ തിരക്കഥ പുരോഗമിക്കുകയാണ്. ധനുഷ് ചിത്രം പ്രഖ്യാപിച്ച ശേഷം ഷൂട്ടിങ് പൂർത്തിയായ 'വാഴൈ' ഈ വർഷം തിയേറ്ററുകളിൽ എത്തും. മാരി സെൽവരാജ് തന്നെയാണ് വാഴൈയുടെ നിർമ്മാണം.

To advertise here,contact us