ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിൽ ഒരുങ്ങി നിരൂപക ശ്രദ്ധയും പ്രേക്ഷക പ്രീതിയും പിടിച്ചുപറ്റിയ ചിത്രമാണ് 'വട ചെന്നൈ'. ചിത്രത്തിന്റെ സീക്വലുണ്ടാകുമെന്ന് സംവിധായകൻ പറഞ്ഞിരുന്നുവെങ്കിലും എപ്പോഴെന്ന ചോദ്യത്തിന് വെട്രിമാരന്റെ കയ്യിലും ഉത്തരമില്ലായിരുന്നു. പിന്നീട് തന്റെ അടുത്ത പ്രൊജക്ടുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുവെങ്കിലും ധനുഷ് ചിത്രത്തെ കുറിച്ച് വ്യക്തമാക്കിയിരുന്നില്ല.
Happy Happy to Announce That My Next Project will be with @dhanushkraja 🤗🎂🍰A long time wish going to get fulfilled. it will be A Fantasy Script #HappyBirthdayDhanush Sir and Thanks For This Lovely ❤ #Vadachennai2 pic.twitter.com/Q1XuLp2FIq
ഇപ്പോഴിതാ ധനുഷിന്റെ പിറന്നാൾ ദിനത്തിൽ തന്റെ അടുത്ത സിനിമയുടെ പ്രഖ്യാപനവും വെട്രിമാരൻ നടത്തിയിരിക്കുകയാണ്. നടന് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് വെട്രിമാരൻ തന്റെ അടുത്ത ചിത്രം ധനുഷിനൊപ്പം തന്നെയായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഒരു ഫാന്റസി സ്ക്രിപ്റ്റ് ഇതിനായി ഒരുങ്ങിക്കഴിഞ്ഞുവെന്നും സംവിധായകൻ ട്വീറ്റ് ചെയ്തു. ഒപ്പം 'വടചെന്നൈ 2'ന് നന്ദി എന്നും വെട്രിമാരൻ കുറിച്ചു.
നടൻ-സംവിധായകൻ എന്നതിനപ്പുറം അഗാധമായ സൗഹൃദം സൂക്ഷിക്കുന്നവരാണ് വെട്രിമാരനും ധനുഷും. 'വെട്രിമാരൻ എന്റെ നല്ല സുഹൃത്താണ്, ഞാൻ ലൈഫിൽ ഏറ്റവും കൂടുതൽ വിശ്വാസമർപ്പിച്ച നാല് പേരിൽ ഒരാൾ. ബാക്കിയുള്ള മൂന്ന് പേരും സ്ത്രീകളാണ്. അത്രയും വിശ്വാസം ഞാൻ മറ്റാർക്കും വച്ചിട്ടില്ല. എന്റെ വിശ്വാസം കാത്തുസൂക്ഷിച്ച ഒരേയൊരാളാണ് വെട്രി. വിജയം കൈവരിച്ചതിനു ശേഷം തിരിഞ്ഞു നോക്കാതെ പോയ ആളുകളെ എനിക്കറിയാം. എന്നാൽ അതിനേക്കാൾ വലിയ വിജയം കണ്ടതിന് ശേഷവും, ധനുഷിനെ വിട്ട് വരില്ല എന്ന് പറഞ്ഞ് വെട്രി കൂടെ നിന്നു', ധനുഷ് ഒരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്.