ജവാൻ പ്രിവ്യൂ; അറ്റ്ലി ചിത്രത്തിൽ ഷാരൂഖ് നായകനും വില്ലനും

അഭ്യൂഹങ്ങൾ നിലനിന്നിരുന്ന ദീപിക പദുക്കോണിന്റെ കഥാപാത്രം പ്രിവ്യൂവിൽ എത്തുന്നുണ്ട്

ബോളിവുഡ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന അറ്റ്ലി-ഷാരൂഖ് ഖാൻ ചിത്രം 'ജവാന്റെ' പ്രിവ്യൂ വീഡിയോ എത്തി. ബാൻഡേജുകൾ ചുറ്റിയ മുഖവുമായെത്തിയ ഷാരൂഖിന്റെ ഫസ്റ്റ് ലുക്കും ആദ്യ ടീസറും ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ചിത്രത്തിലെ ഇരട്ടവേഷം ചർച്ചയായിരിക്കെ അതുറപ്പിച്ചുകൊണ്ട് താരം നായകനും വില്ലനുമായെത്തുന്നെന്ന സൂചന നൽകുന്നതാണ് പ്രിവ്യൂ വീഡിയോ. ബാൻഡേജ് അഴിച്ച്, കഥാപാത്രം മുഖം വ്യക്തമാക്കുന്നതായും വീഡിയോയിൽ കാണാം.

നയൻതാര, വിജയ് സേതുപതി, പ്രിയമണി, സാനിയ മൽഹോത്ര എന്നിവർക്കൊപ്പം അഭ്യൂഹങ്ങൾ നിലനിന്നിരുന്ന ദീപിക പദുക്കോണിന്റെ കഥാപാത്രവും പ്രിവ്യൂവിൽ എത്തുന്നുണ്ട്. ചിത്രത്തിൽ ഷാരൂഖിന് വ്യത്യസ്തങ്ങളായ ആറ് ലുക്കുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. വലിയ ക്യാൻവാസിൽ ചിത്രീകരിച്ച മാസ് ആക്ഷൻ രംഗങ്ങൾ സിനിമ ഉറപ്പു നൽകുന്നുണ്ട്.

ജവാനിലെ ഒരു ഗാനരംഗം ചിത്രീകരിക്കാൻ ഷാരൂഖും അറ്റ്ലിയും ഉടൻ വിദേശത്തേയ്ക്ക് പുറപ്പെടുമെന്ന് റിപ്പോർട്ട് ഉണ്ട്. ആറു ദിവസമായിരിക്കും ചിത്രീകരണം. സിനിമ പൂർത്തിയാകും പുമ്പേ മ്യൂസിക് റൈറ്റ്സ് 36 കോടിരൂപയ്ക്കാണ് വിറ്റു പോയതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

To advertise here,contact us