പവൻ കല്യാൺ ഇൻസ്റ്റഗ്രാമിൽ; പോസ്റ്റുകളില്ലാതെ നേടിയത് അര മില്യൺ ഫോളോവേഴ്സിനെ

വേരിഫൈഡ് അക്കൗണ്ട് ആയതിനാൽ വ്യാജനല്ലെന്ന് അനുമാനിക്കുകയാണ് ആരാധകർ

ടോളിവുഡിന്റെ പവർ സ്റ്റാറും ജെഎസ്പി പാർട്ടി നേതാവുമായ പവൻ കല്യാൺ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങി. പ്ലാറ്റ്ഫോമിലെത്തി മണിക്കൂറുകൾക്കുള്ളിൽ അഞ്ചു ലക്ഷത്തിലധികം ആളുകളാണ് താരത്തെ ഫോളോ ചെയ്തത്. വേരിഫൈഡ് അക്കൗണ്ട് ആയതിനാൽ വ്യാജനല്ലെന്ന് അനുമാനിക്കുകയാണ് ആരാധകർ.

രാഷ്ട്രീയ റാലിക്കിടെ ജെഎസ്പിയുടെ കൊടിക്ക് മുന്നിൽ നിൽക്കുന്നതാണ് പ്രൊഫൈൽ ചിത്രം. ഇതേ ചിത്രമാണ് ട്വിറ്ററിലും നൽകിയിരിക്കുന്നത്. ട്വിറ്ററിൽ സിനിമയെ സംബന്ധിച്ച വാർത്തകൾ താരം പോസ്റ്റ് ചെയ്യാറില്ല, രാഷ്ട്രീയ വിഷയങ്ങൾ മാത്രമാണ് ട്വീറ്റ് ചെയ്യുക. ഇരുവിഷയങ്ങളും ഇൻസ്റ്റഗ്രാമിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഹരീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ഉസ്താദ് ഭഗത് ഷാ'യിൽ അഭിനയിക്കുകയാണ് പവൻ കല്യാൺ ഇപ്പോൾ. ഈ വർഷം രണ്ട് സൂപ്പർ ഹിറ്റുകളൊരുക്കിയ മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മാണം. 'വാൾട്ടർ വീരയ്യ'യും 'വീര സിംഹ റെഡ്ഡി'യുമായിരുന്നു മൈത്രി മൂവീസിന്റെ മുൻ ചിത്രങ്ങൾ. 2012ൽ പുറത്തിറങ്ങിയ 'ഗബ്ബാർ സിങ്' ആണ് മുൻപ് ഹരീഷ് ഒരുക്കിയ പവൻ കല്യാൺ ചിത്രം. ഉസ്താദ് ഭഗത് ഷായുടെ രണ്ടാം ഷെഡ്യൂൾ ഹൈദരാബാദിൽ ഉടൻ ആരംഭിക്കും.

To advertise here,contact us