ഓൺലൈൻ മാധ്യമങ്ങൾ വിവാഹ വിരുന്നിൽ ഇടിച്ചു കയറി സ്വകാര്യത കളഞ്ഞു; രോഷം പ്രകടിപ്പിച്ച് സന അൽത്താഫ്

'ആ ചടങ്ങ് കവർ ചെയ്യാൻ പല മാധ്യമങ്ങളും ഞങ്ങളെ സമീപിച്ചെങ്കിലും വിനയപൂർവം ഞങ്ങൾ നിരസിക്കുകയായിരുന്നു'

വിവാഹ ദിവസം അനുവാദമില്ലാതെ എത്തിയ ഓൺലൈൻ മാധ്യമ പ്രവർത്തകർക്കെതിരെ രംഗത്തെത്തി നടി സന അൽത്താഫ്. യുവ താരങ്ങളായ ഹക്കീം ഷാജഹാൻ്റെയും സന അൽത്താഫിന്റെയും വിവാഹം കഴിഞ്ഞ ആഴ്ച്ചയാണ് നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ ഇരുവരും പങ്കുവെച്ച ചിത്രവും ചിത്രത്തിന് താഴെ കൊടുത്ത 'ജസ്റ്റ് മാരീഡ്' എന്ന ക്യാപ്ഷനും ഏറെ വൈറലായിരുന്നു.

ഇപ്പോൾ തൻ്റെ വിവാഹത്തോടനുബന്ധിച്ച് നടത്തിയ സ്വകാര്യ വിരുന്നിൽ അനുവാദമില്ലാതെ എത്തിയ ചില ഓൺലൈൻ മാധ്യമ പ്രവർത്തകർ തനിക്കും തൻ്റെ കുടുംബത്തിനും സുഹൃത്തുകൾക്കും ഉണ്ടാക്കിയ ബുദ്ധിമുട്ടിനെ കുറിച്ചും സന അൽത്താഫ് പറഞ്ഞു. ഇവർ പകർത്തിയ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്നത് നിരാശാജനകമാണെന്നും പല മാധ്യമങ്ങളും ചടങ്ങു കവർ ചെയ്യാൻ അനുവാദം ചോദിച്ചിരുന്നെങ്കിലും വിനയപൂർവം അതു നിരസിക്കുകയായിരുന്നെന്നും സന ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു.

'ഈയടുത്ത് ഞങ്ങൾ വളരെ സ്വകാര്യമായി ഒരു കുടുംബ ചടങ്ങ് നടത്തിയിരുന്നു. ഇതിൽ ചില ഓൺലൈൻ മാധ്യമങ്ങൾ ഞങ്ങളറിയാതെ പങ്കെടുക്കുകയും ചടങ്ങ് ചിത്രീകരിക്കുകയും ഞങ്ങളുടെ അനുവാദമില്ലാതെ ആ വീഡിയോ ഓൺലൈനിൽ പങ്കുവയ്ക്കുകയും ചെയ്തു.

ആ ചടങ്ങ് കവർ ചെയ്യാൻ പല മാധ്യമങ്ങളും ഞങ്ങളെ സമീപിച്ചെങ്കിലും വിനയപൂർവം ഞങ്ങൾ നിരസിക്കുകയായിരുന്നു. കാരണം, ആ ചടങ്ങ് അത്രയും സ്വകാര്യമായി നടത്താനായിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്.

അതുകൊണ്ട്, അവരോട് അതിൽ പങ്കെടുക്കേണ്ടതില്ലെന്നും പറഞ്ഞു. കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളുടെ നിരാശാജനകമായ അവസ്ഥ ഏറെ ദുഃഖിപ്പിക്കുന്നു. കാഴ്ചയ്ക്കാരുടെ എണ്ണം കൂട്ടുന്നതിന് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് അവർ നടത്തുന്ന നഗ്നമായ കടന്നുകയറ്റം വളരെ നിരാശാജനകമാണ് ' (സനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്)

ലെന്സ് കണ്ണില് 'മദര്'; ബേസിലും നസ്രിയയും, സൂക്ഷ്മദര്ശനിയുമായി എം സി ജിതിന്

To advertise here,contact us