വീണ്ടും ഒന്നിക്കാനൊരുങ്ങി അക്ഷയ് കുമാറും പ്രിയദർശനും; ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറിൽ തുടങ്ങും

"ചിത്രത്തിൽ ചില മാറ്റങ്ങൾ വേണമെന്ന് തോന്നിയതുകൊണ്ടാണ് തിരക്കഥയിൽ മാറ്റം വരുത്തുന്നത് "

വീണ്ടും ഒരു ത്രില്ലർ ചിത്രത്തിൽ ഒന്നിക്കാനൊരുങ്ങി നടൻ അക്ഷയ് കുമാറും സംവിധായകൻ പ്രിയദർശനും. സെപ്തംബറിൽ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കും. തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഏക്താ കപൂറാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൻ്റെ കഥയിൽ ഒറിജിനാലിറ്റി തോന്നിപ്പിക്കാനായി തിരക്കഥയിൽ ചില മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങാൻ പോവുന്നതിൻ്റെ സന്താേഷത്തിലാണ് താൻ എന്ന് പ്രിയദർശൻ പറഞ്ഞു. സെപ്റ്റംബറിൽ ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്ന ഹൊറർ ത്രില്ലറിനായുള്ള തയ്യാറെടുപ്പിലാണെന്നും സിനിമ നല്ല രീതിയിൽ തന്നെ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അക്ഷയ് കുമാർ പറഞ്ഞു.

തൃഷയുടെ അടുത്ത തെലുങ്ക് ചിത്രം ഉടൻ; ചിരഞ്ജീവിക്ക് ശേഷം ഒപ്പമെത്തുന്നത് വെങ്കിടേഷ്

പ്രേത സാന്നിധ്യമുണ്ടോ ഇല്ലയോ എന്ന് പ്രേക്ഷകർ അവസാനം വരെ ഊഹിച്ചുകൊണ്ടിരിക്കുന്ന ഒരു അമാനുഷിക ത്രില്ലർ എന്ന് ചിത്രത്തെ മികച്ച രീതിയിൽ വിശേഷിപ്പിക്കാം എന്നായിരുന്നു പ്രിയദർശൻ പറഞ്ഞത്. ചിത്രത്തിൽ ചില മാറ്റങ്ങൾ വേണമെന്ന് തോന്നിയതുകൊണ്ടാണ് തിരക്കഥയിൽ മാറ്റം വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

To advertise here,contact us