പൊരുതി നേടിയ വിജയം; മലൈക്കോട്ടൈ വാലിബൻ്റെ ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്

കേരളത്തില് നിന്ന് ആദ്യദിനം ചിത്രം നേടിയ കളക്ഷന് 5.85 കോടി ആയിരുന്നു.

മലയാളത്തിന്റെ മോഹൻലാൽ അവതരിച്ച മലൈക്കോട്ടൈ വാലിബന്റെ കളക്ഷൻ റിപ്പോർട്ട് പുറത്ത്. ജനുവരി 15ന് പുറത്തിറങ്ങിയ ചിത്രം റിലീസ് ചെയ്ത് ആദ്യ 13 ദിവസങ്ങൾക്കുള്ളിൽ തന്നെ 13.83 കോടി രൂപയാണ് നേടിയിരിക്കുന്നത്. കേരളത്തില് നിന്ന് ആദ്യദിനം ചിത്രം നേടിയ കളക്ഷന് 5.85 കോടി ആയിരുന്നു. ജിസിസി, ഓവർസീസ് കളക്ഷൻ ഉൾപ്പടെ 12.27 കോടിയാണ് സിനിമയുടെ ആദ്യ ദിവസത്തെ ഗ്രോസ് കളക്ഷൻ.

വാലിബൻ തിയേറ്ററിൽ എത്തിയ സമയം ഒരുപാട് വിമർശനങ്ങളും ഡീഗ്രേഡിങ്ങും ചിത്രത്തിന് ഉണ്ടായിരുന്നു. പിന്നീട് മികച്ച രീതിയിലുള്ള കളക്ഷനും സ്വീകാര്യതയുമാണ് ചിത്രം നേടിയത്. 60 കോടി മുതൽമുടക്കിൽ പുറത്തിറങ്ങിയ ചിത്രത്തിന് ഇതുവരെ അത് മറികടക്കാൻ കഴിഞ്ഞിട്ടില്ല.

'എന്ത് ചെയ്യണമെന്ന് എന്നോട് പറയരുത്', പോസ്റ്റുമായി പാർവതി; സന്ദീപ് റെഡ്ഢിക്കുള്ള മറുപടി?

ഫാന്റസി ത്രില്ലര് ഴോണറിലാണ് മലൈക്കോട്ട വാലിബന് ഒരുക്കിയിരിക്കുന്നത്. 'നായകന്', 'ആമേന്' തുടങ്ങിയ ചിത്രങ്ങളില് ലിജോയ്ക്കൊപ്പം പ്രവര്ത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുല്ക്കര്ണി, ഹരീഷ് പേരടി, മണികണ്ഠ രാജന്, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വര്മ, സുചിത്ര നായര്, മനോജ് മോസസ് തുടങ്ങിയവര് പ്രധാന കഥാപാത്രങ്ങളായുണ്ട്.

To advertise here,contact us