ഇസഹാക്കിനും പ്രിയയ്ക്കുമൊപ്പം നൃത്തം ചെയ്ത് ക്രിസ്തുമസ് കളറാക്കി ചാക്കോച്ചൻ

സോഷ്യൽ മീഡിയൽ പങ്കുവച്ച വീഡിയോയിലാണ് ചാക്കോച്ചന്റേയും കുടുംബത്തിന്റെയും ക്രിസ്തുമസ് വിശേഷങ്ങൾ ഉള്ളത്

കുടുംബത്തിനൊപ്പം ക്രിസ്തുമസ് ആഘോഷമാക്കി മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ. മകൻ ഇസഹാക്കിനും പങ്കാളി പ്രിയയ്ക്കും ഒപ്പം നൃത്തം ചെയ്തും ക്രിസ്തുമസ് അപ്പൂപ്പനെ വരവേറ്റുമാണ് ചാക്കോച്ചൻ ക്രിസ്തുമസ് കളറാക്കിയത്. സോഷ്യൽ മീഡിയൽ പങ്കുവച്ച വീഡിയോയിലാണ് ചാക്കോച്ചന്റേയും കുടുംബത്തിന്റെയും ക്രിസ്തുമസ് വിശേഷങ്ങൾ ഉള്ളത്. ഇസഹാക്ക് കേക്കുണ്ടാക്കുന്നതും, വീട് മനോഹരമായി അലങ്കരിച്ചിരുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുടുംബാംഗങ്ങൾക്കൊപ്പം ഏവർക്കും ക്രിസ്തുമസ് ആശംസകളും നേരുന്നുണ്ട്.

‘ഗർർർ… ഓൾ റൈസ്, ദി കിംഗ് ഈസ് ഹിയർ’ ആണ് കുഞ്ചാക്കോ ബോബന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. കുഞ്ചാക്കോ ബോബനൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നു.

പൃഥ്വിരാജ് ചിത്രം ‘എസ്ര’ ഒരുക്കിയ ജയ് കെ ആണ് ‘ഗർർർ’ സംവിധാനം ചെയ്യുന്നത്. അനഘ എൽ കെ, ശ്രുതി രാമചന്ദ്രൻ, രാജേഷ് മാധവൻ, ഷോബി തിലകൻ, ധനേഷ് ആനന്ദ് എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2024 ഫെബ്രുവരിയിൽ ചിത്രം റിലീസിനെത്തും

To advertise here,contact us