ഒരു ജോലി അന്വേഷിക്കുന്നവരാണോ നിങ്ങള്? ഓക്സിജനില് തൊഴിലവസരം

ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല് ആന്ഡ് ഹോം അപ്ലൈന്സ് സ്ഥാപനമായ ഓക്സിജനില് തൊഴിലവസരം

ഒരു ജോലി അന്വേഷിക്കുന്നവരാണോ നിങ്ങള്? ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല് ആന്ഡ് ഹോം അപ്ലൈന്സ് സ്ഥാപനമായ ഓക്സിജനില് തൊഴിലവസരം. നിലവില് അഞ്ഞൂറിലധികം തൊഴിലവസരങ്ങളുണ്ട്. പ്രമുഖ ബ്രാന്ഡുകളായ ആപ്പിള്, സാംസങ്, സോണി, എല്ജി ലെനോവോ, എച്ച്. പി, എന്നിവയ്ക്ക് പുറമേ മറ്റു അമ്പതില്പരം ബ്രാന്ഡുകളിലും, ഓക്സിജനിലും ആണ് തൊഴിലവസരമുള്ളത്.

ബ്രാഞ്ച് മാനേജര്, ഡെപ്യൂട്ടി മാനേജര്മാര്, സെയില്സ് എക്സിക്യൂട്ടീവ്, കൂടാതെ പാര്ട് ടൈം വ്യവസ്ഥയിലും ജോലിക്ക് അവസരമുണ്ട്. ഇന്റര്വ്യൂ ജൂലൈ 5,6 (വെള്ളി, ശനി) ദിവസങ്ങളിലാണ്.

തിരുവനന്തപുരത്ത് പട്ടത്തുള്ള ഓക്സിജന് ഷോറൂമിലും കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന് സമീപമുള്ള ഓക്സിജന് ഷോറൂമിലും, തൃശ്ശൂര് വടക്കേ സ്റ്റാന്ഡിനു സമീപമുള്ള ഓക്സിജന് ഷോറൂമിലുമാണ് ഇന്റര്വ്യൂ നടക്കുന്നത്. കൂടുതല് വിശദ വിവരങ്ങള്ക്ക് 9995782845, 9995673743 എന്നീ നമ്പറുകളില് ബന്ധപ്പെടാവുന്നതാണ്.

To advertise here,contact us