കാലിക്കറ്റ് സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

പുതുക്കിയ തീയതി പിന്നീട് അറിയിക്കും

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സെപ്റ്റംബർ 18 മുതൽ 23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ജില്ലയിൽ നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചത് പരിഗണിച്ചാണ് പരീക്ഷകൾ മാറ്റിയത്. മൂല്യ നിർണ്ണയ ക്യാമ്പുകളും മാറ്റി വെച്ചു.

To advertise here,contact us