എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒഴിവുകൾ

342 ഒഴിവുകളാണ് ആകെയുള്ളത്

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ )യിൽ ഒഴിവുകൾ. ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്), സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്), ജൂനിയർ എക്സിക്യൂട്ടീവ് (കോമൺ കേഡർ) തുടങ്ങിയ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് https://www.aai.aero/ എന്ന വെബ്സൈറ്റിൽ ഓഗസ്റ്റ് 5 മുതൽ അപേക്ഷിക്കാം. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 4 ആണ്. 342 ഒഴിവുകളാണ് ആകെയുള്ളത്.

ഒഴിവുകൾ ഇങ്ങനെ

ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്): 09

സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്): 09

ജൂനിയർ എക്സിക്യൂട്ടീവ് (കോമൺ കേഡർ): 237

ജൂനിയർ എക്സിക്യൂട്ടീവ് (ഫിനാൻസ്): 66

ജൂനിയർ എക്സിക്യൂട്ടീവ് (ഫയർ സർവീസസ്): 03

ജൂനിയർ എക്സിക്യൂട്ടീവ് (ലോ): 18

കൂടുതൽ വിവരങ്ങൾക്ക് മേൽ സൂചിപ്പിച്ച വെബ്സൈറ്റ് സന്ദർശിക്കാം.

To advertise here,contact us