റെയിൽവെയിൽ 2008 അപ്രന്റിസ് ഒഴിവുകൾ; പ്രവേശനം മാർക്കിൻ്റെ അടിസ്ഥാനത്തിൽ

ഓഗസ്റ്റ് രണ്ട് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ഡൽഹി: റെയിൽവെയിൽ 2008 അപ്രന്റിസുമാരുടെ ഒഴിവുകളിലേക്കായി അപേക്ഷ ക്ഷണിച്ചു. ഗൊരഖ്പൂർ ആസ്ഥാനമായ നോർത്ത് ഈസ്റ്റേൺ റെയിൽവെയിൽ 1104 അപ്രന്റിസുമാരുടെയും കർണാടകയിലെ ഹുബ്ബള്ളി ആസ്ഥാനമായ സൗത്ത് വെസ്റ്റേൺ റെയിൽവെയിൽ 904 അപ്രന്റിസുമാരുടെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് രണ്ട് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

50 ശതമാനം മാർക്കോടെയുള്ള പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. മാർക്കിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം. 15- 24 വയസ്സാണ് പ്രായപരിധി. അർഹമായ വിഭാഗങ്ങൾക്ക് പ്രായത്തിൽ ഇളവുണ്ടാകും.

അപേക്ഷാ ഫീസ് നൂറ് രൂപയാണ്. പട്ടികവിഭാഗ, ഇഡബ്ല്യൂഎസ്, ഭിന്നശേഷി, വനിതാ അപേക്ഷകർക്ക് ഫീസില്ല.

ഒഴിവുകൾ റിപ്പോർട്ട് ചെയ്ത ട്രേഡുകൾ- ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ(ജനറൽ/ ഡീസൽ ലോക്കോ ഷെഡ്), കാർപെൻ്റർ, പെയിന്റർ, മെഷീനിസ്റ്റ്, ടേണർ, മെക്കാനിസ്റ്റ് ഡീസൽ, ട്രിമ്മർ, ആർ & എസി മെക്കാനിക്, പ്രോഗ്രാമിംഗ് & സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഫിറ്റർ ( കാര്യേജ് & വാഗൺ, ഡീസൽ ലോക്കോ ഷെഡ്), സ്റ്റെനോഗ്രാഫർ

കൂടുതൽ വിവരങ്ങൾക്ക് https://ner.indianrailways.gov.in/, https://www.rrchubli.in/ എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാം.

To advertise here,contact us