ഏകലവ്യ മോഡല് റെസിഡന്ഷ്യല് സ്കൂളില് അവസരം; 4062 ഒഴിവുകള്

പ്രിന്സിപ്പല് പോസ്റ്റില് 303 ഒഴിവുകള്

കേന്ദ്ര ഗോത്രകാര്യമന്ത്രാലത്തിന് കീഴില് പ്രവര്ത്തിക്കുന്ന ഏകലവ്യ മോഡല് റെസിഡന്ഷ്യല് സ്കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 4062 അധ്യാപക- അനധ്യാപക ഒഴിവുകള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 31 ന് മുമ്പായി അപേക്ഷിക്കണം. ഓഫ്ലൈന് പരീക്ഷ നടത്തിയാണ് ഉദ്യോഗാര്ത്ഥികളെ തെരഞ്ഞെടുക്കുക.

പ്രിന്സിപ്പല് പോസ്റ്റില് 303 ഒഴിവുകള്, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്(പിജിഡി) 2266 ഒഴിവുകള്, അക്കൗണ്ടന്റ് 361, ജൂനിയര് അസിസ്റ്റന്റ് 759, ലാബ് അറ്റന്ഡന്റ് 373 ഒഴിവുകളുമാണ് ഉളളത്.

ഒബ്ജക്ടീവ് മള്ട്ടിപ്പിള് ചോയ്സ് രീതിയിലായിരിക്കും പരീക്ഷ. അധ്യാപക തസ്തികകളിലേക്ക് 180 മിനിറ്റായിരിക്കും പരീക്ഷയുടെ ദൈര്ഘ്യം. emrs.tribal.gov.in എന്ന വെബ്സൈറ്റ് വഴി പരീക്ഷ സിലബസ് ലഭിക്കും.

To advertise here,contact us