കൊച്ചിയിലെ നാലാംഗ ക്വട്ടേഷന് സംഘം വയനാട്ടില് പിടിയില്

എറണാകുളം സ്വദേശികളായ നാല് പേരെയാണ് വൈത്തിരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

കൽപ്പറ്റ: കൊച്ചിയിൽ നിരവധി ക്രിമിനല് കേസുകളില് പ്രതികളായ ക്വട്ടേഷന് സംഘം വയനാട്ടില് വെച്ച് പിടിയിലായി. എറണാകുളം സ്വദേശികളായ നാല് പേരെയാണ് വൈത്തിരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

എറണാകുളം മുളന്തുരുത്തി ഏലിയാട്ടേല് വീട്ടില് ജിത്തു ഷാജി, ചോറ്റാനിക്കര വാഴപ്പറമ്പില് വീട്ടില് അലന് ആന്റണി, പറവൂര് കോരണിപ്പറമ്പില് വീട്ടില് ജിതിന് സോമന്, ആലുവ അമ്പാട്ടില് വീട്ടില് രോഹിത് രവി എന്നിവരെ ഞായറാഴ്ച പുലര്ച്ചെ രണ്ടരയോടെ ലക്കിടി സ്കൂളിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. നാലംഗ സംഘത്തിൽ മൂന്നുപേര് കൊലപാതകം, വധ ശ്രമം, മോഷണം ഉള്പ്പെടെ നിരവധി ക്രിമിനല് കേസുകളില് പ്രതികളാണ്.

തിരുവനന്തപുരത്ത് യുവതി ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില്

To advertise here,contact us