വയനാട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് ആരോപണം; വേറിട്ട പ്രതിഷേധവുമായി യുവാവ്

പരാതി നൽകിയിട്ടും അധികൃതർ പ്രാഥമിക അന്വേഷണം പോലും നടത്തിയില്ലെന്ന് ആരോപണമുണ്ടായിരുന്നു

വയനാട്: മെഡിക്കൽ കോളേജ് ബോർഡ് പെയിന്റ് അടിച്ചു മായ്ച്ച് യുവാവിന്റെ പ്രതിഷേധം. മതിയായ ചികിത്സ നൽകാത്തതിനെ തുടർന്ന് ബന്ധു മരിച്ചു എന്ന് ആരോപിച്ച് മാനന്തവാടി സ്വദേശി ഷോബിനാണ് മെഡിക്കൽ കോളേജിൽ പ്രതിഷേധിച്ചത്. ഷോബിനെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് മൂലം മരണം സംഭവിക്കുന്നത് പതിവായിട്ടും അധികൃതർ മൗനം പാലിക്കുകയാണ് എന്നാണ് ഷോബിയുടെ ആരോപണം.

തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് മാനന്തവാടി കൊയിലേരി സ്വദേശി ബിജു വർഗീസ് ഈ മാസം ആദ്യമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ മതിയായ ചികിത്സ നൽകാത്തതിനാലും ആശുപത്രി അധികൃതരുടെ ചികിത്സ പിഴവും മൂലവുമാണ് ബിജുവിനു മരണം സംഭവിച്ചതെന്ന് ആരോപിച്ചായിരുന്നു ബന്ധു ഷോബിന് മെഡിക്കൽ കോളേജ് ബോർഡിൽ പെയിന്റ് അടിച്ച് പ്രതിഷേധിച്ചത്.

നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്ത്ഥിക്ക് ക്രിമിനല് പശ്ചാത്തലമുണ്ടോ? അറിയാന് വഴിയുണ്ട്

പരാതി നൽകിയിട്ടും അധികൃതർ പ്രാഥമിക അന്വേഷണം പോലും നടത്തിയില്ലെന്ന് ആരോപണമുണ്ടായിരുന്നു. ഷോബിനെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

To advertise here,contact us