മിഷൻ ബേലൂർ മഗ്ന പ്രതിസന്ധിയിൽ; പിടിക്കൊടുക്കാതെ കാട്ടാന

കാട്ടാന കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് കർണാടക വനംവകുപ്പ് ഉറപ്പ് നൽകിയിട്ടുണ്ട്

വയനാട്: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഗ്നയെ പിടികൂടാനുള്ള ദൗത്യം ഇന്നലെയും ഫലം കണ്ടില്ല. എങ്കിലും കാട്ടാന കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് കർണാടക വനംവകുപ്പ് ഉറപ്പ് നൽകിയിട്ടുണ്ട്. പക്ഷേ ഉൾവനത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ആന എപ്പോൾ വേണമെങ്കിലും കാടിറങ്ങുമെന്ന ഭീതിയിലാണ് വയനാട്ടിലുള്ളവർ. തുടർച്ചയായി ദൗത്യങ്ങൾ പരാജയപ്പെടുന്നതിൽ പ്രതിസന്ധിയിലാണ് വനം വകുപ്പ്.

ബേലൂർ മഗ്നയുടെ ആക്രമണത്തിൽ പടമല സ്വദേശി അജീഷ് മരിച്ചതിനെ തുടർന്ന് നടന്ന വലിയ പ്രക്ഷോഭത്തെ തുടർന്നാണ് കാട്ടാനയെ പിടികൂടാൻ ഉള്ള ഉത്തരവിറങ്ങിയത്. ഉത്തരവിറങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും ആനയെ പിടികൂടാൻ കഴിഞ്ഞില്ല. മയക്കു വെടി വിദഗ്ധരായ നവാബ് അലിഖാനും, അരുൺ സക്കറിയയും എത്തിയിട്ടും കാട്ടാന ഇപ്പോഴും കാണാമറയത്താണ്.

'പിള്ളേർ പണി തുടങ്ങി'; രണ്ടാം ദിനത്തിലും ബോക്സ് ഓഫീസിൽ കുതിപ്പുമായി 'മഞ്ഞുമ്മൽ ബോയ്സ്'

പുൽപ്പള്ളിയിലും സമീപപ്രദേശങ്ങളിലും ഒരു മാസത്തിലധികമായി ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അതേസമയം വന്യജീവി ശല്യത്തിനതിരെ കൂടുതൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് ജില്ലയിലെ വിവിധ സംഘടനകളുടെ തീരുമാനം.

To advertise here,contact us