വയനാട് ചേകാടിയിൽ കാട്ടാന ആക്രമണം; പരിക്കേറ്റ് മധ്യവയസ്കൻ ആശുപത്രിയിൽ

കുറുവ ദ്വീപ് വിഎസ്എസ് ജീവനക്കാരൻ പാക്കം സ്വദേശി പോളിനാണ് പരിക്കേറ്റത്. രാവിലെ 9.30നു ചെറിയമല ജംഗ്ഷന് സമീപമാണ് സംഭവം നടന്നത്.

മാനന്തവാടി: വയനാട് ചേകാടിയിൽ മധ്യവയസ്കനെ കാട്ടാന ആക്രമിച്ചു. കുറുവ ദ്വീപ് വിഎസ്എസ് ജീവനക്കാരൻ പാക്കം സ്വദേശി പോളിനാണ് പരിക്കേറ്റത്. രാവിലെ 9.30നു ചെറിയമല ജംഗ്ഷന് സമീപമാണ് സംഭവം നടന്നത്. പോളിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വയനാട്ടിലെ ആളെക്കൊല്ലി മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഏഴാം ദിനവും തുടരും. ആന മാനിവയൽ പ്രദേശത്ത് തന്നെ വനമേഖലയിൽ തുടരുന്നതായാണ് വനം വകുപ്പിന് ലഭിച്ച വിവരം. അടിക്കാടുകൾ നിറഞ്ഞ ഈ വനമേഖല ദൗത്യത്തിന് വീണ്ടും വെല്ലുവിളിയായി. ഒപ്പമുള്ള മോഴയാനയും പ്രതിസന്ധിയാണ്.

ആനയുടെ 100 മീറ്റർ അരികിൽ വരെ എത്താനായത് മാത്രമാണ് ദൗത്യത്തിൽ ഇന്നലെ ഉണ്ടായ പുരോഗതി. കേരള കർണ്ണാടക അംഗങ്ങൾ ഉൾപ്പെട്ട മൂന്ന് സംഘങ്ങളായാണ് ഇനിയുള്ള ശ്രമങ്ങൾ നടക്കുക. വനം വകുപ്പിന്റെ നിരവധി ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിയ ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയ ഇന്ന് ദൗത്യസംഘത്തോടൊപ്പം ചേരും.

To advertise here,contact us