വയനാട്: ചേകാടിയിൽ കാട്ടാന ആക്രമണം. രണ്ട് കാർ യാത്രികർക്ക് പരിക്കേറ്റു. പാളക്കൊല്ലി സ്വദേശികളായ ഷെൽജൻ, ജ്യോതി പ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേകാടി പ്രദേശത്ത് സ്ഥിരമായി ഇറങ്ങുന്ന ഒറ്റക്കൊമ്പൻ ആനയാണ് ആക്രമിച്ചതെന്നാണ് വിവരം. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഇരുവരും സഞ്ചരിച്ച കാറിന് കാര്യമായ കേടുപാടുകള് സംഭവിച്ചിട്ടുണ്ട്.