വയനാട് സിസിയിൽ വീണ്ടും കടുവ; ആടിനെ കൊന്നു

പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്

കൽപ്പറ്റ: വയനാട് സിസിയിൽ വീണ്ടും കടുവ സാന്നിധ്യം. ആവയൽ കല്ലിടാംകുന്നിൽ കടുവ ആടിനെ കൊന്നു. കാക്കനാട് വർഗീസിന്റെ ആടിനെയാണ് കടുവ കൊന്നത്. രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ആടിന്റെ കരച്ചിൽ കേട്ട വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് കടുവ ഓടി മറഞ്ഞു. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്.

വയനാട് വീണ്ടും കടുവയെത്തി; ദൃശ്യങ്ങൾ റിപ്പോർട്ടർ ടിവിക്ക്

To advertise here,contact us