പരിഭ്രാന്തി പരത്തി നാലു വയസ്സുകാരിയെ കാണാതാകല്; 'തട്ടിക്കൊണ്ടു'പോയത് അച്ഛന്

ആമ്പല്ലൂരില് താമസിക്കുന്ന സമീറയുടെ മകള് അഹല്യ(നാല്)യെയാണ് വ്യാഴാഴ്ച വൈകീട്ട് ആറരയോടെ നഗരത്തില്നിന്ന് കാണാതായത്

കുന്നംകുളം: മകളെ കാണാനിലെന്ന് മാതാവ് ബഹളം വെച്ചത് നഗരത്തില് വടക്കാഞ്ചേരി റോഡില് ഏറെ നേരം പരിഭ്രാന്തിക്കിടയാക്കി. ആമ്പല്ലൂരില് താമസിക്കുന്ന സമീറയുടെ മകള് അഹല്യ(നാല്)യെയാണ് വ്യാഴാഴ്ച വൈകീട്ട് ആറരയോടെ നഗരത്തില്നിന്ന് കാണാതായത്. സമീറയുടെ ബഹളം കേട്ട് നാട്ടുകാര് പൊലീസില് വിവരമറിയിച്ചു. ഉടന് പൊലീസ് സമീപത്തെ കടകളിലെ സിസിടിവി. ദൃശ്യങ്ങള് പരിശോധിച്ചു. ദൃശ്യങ്ങളില് കുട്ടിയെ പിതാവ് പാലക്കാട് കല്ലടിക്കോട് സ്വദേശി ലാലുവാണ് കൊണ്ടുപോയതെന്ന് മനസ്സിലായി.

ചാവക്കാട് അകലാട് മൊയ്തീന്പള്ളിക്ക് സമീപം താമസിക്കുന്ന സമീറയും ലാലുവും ഏതാനും ദിവസങ്ങളായി വേര്പിരിഞ്ഞു കഴിയുകയായിരുന്നു. പച്ചമരുന്നുകള് പറിച്ച് കുന്നംകുളത്തെ കടയില് കൊടുക്കാനാണ് സമീറ എത്തിയത്. വടക്കാഞ്ചേരി റോഡിലെ കടയില് സാധനങ്ങള് വാങ്ങാന് കയറിയതോടെ ഇവരെ പിന്തുടര്ന്നിരുന്ന ലാലു കുട്ടിയുമായി പോകുകയായിരുന്നു.

കരുവന്നൂര് ബാങ്ക് തട്ടിപ്പില് നേതാക്കളുടെ പരസ്യ ആരോപണങ്ങള്: അന്വേഷണം തുടങ്ങി സിപിഐഎം

ലാലു കുട്ടിയുമായി ചാവക്കാട് ഭാഗത്തേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചു. തുടര്ന്നുള്ള അന്വേഷണത്തിലാണ് കുട്ടിയെ പാവറട്ടി സ്റ്റേഷന് പരിധിയിലെ പാടൂരില്നിന്ന് രാത്രി എട്ടരയോടെ കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്ന മാതാവിന്റെ പരാതിയില് കേസെടുത്തു.

To advertise here,contact us