ചാലക്കുടിയിൽ വ്യത്യസ്ത വാഹനാപകടങ്ങൾ; രണ്ട് മരണം

ചാലക്കുടി വി ആർ പുരം ഉറുമ്പൻകുന്ന് സ്വദേശി ബിനു, കാടുക്കുറ്റി സ്വദേശി മെൽവിൻ എന്നിവരാണ് മരിച്ചത്

തൃശ്ശൂർ: ചാലക്കുടിയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം. ചാലക്കുടി വി ആർ പുരം ഉറുമ്പൻ കുന്ന് സ്വദേശി ബിനു (23) ആണ് മരിച്ച ഒരാൾ. ചാലക്കുടി മേലൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് പാടശേഖരത്തിലേക്ക് വീണ യുവാവ് മരിച്ചു. പുഷ്പഗിരി പിണ്ടാണ്ടി നായ്മേലി തോടിന് സമീപമാണ് അപകടം. കുന്നപ്പിള്ളിയിൽ സുഹൃത്തിന്റെ നാട്ടിൽ ഉത്സവം കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. രാവിലെ ആറരയോടെ നാട്ടുകാർ ആണ് മൃതദേഹം കണ്ടെത്തിയത്.

ചാലക്കുടിയിൽ ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് മടങ്ങിയ യുവാവ് ബൈക്കപകടത്തിലാണ് മറ്റൊരു മരണം. കാടുക്കുറ്റി സ്വദേശി മെൽവിൻ (33) ആണ് മരിച്ചത്. കാടുക്കുറ്റിയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നു. ഇന്റീരിയർ ഡിസൈനറാണ് മെൽവിൻ. അർധരാത്രിയോടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ മെൽവിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

To advertise here,contact us