കുതിരാനിലെ മേൽപ്പാതയിൽ വിള്ളൽ; റോഡ് ഇടിഞ്ഞു താഴ്ന്നു, അപകട സാധ്യത

സർവീസ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു

തൃശൂര് : കുതിരാനിലെ മേൽപ്പാതയിൽ വിള്ളൽ ഉണ്ടായ ഭാഗം ഇടിഞ്ഞു താഴ്ന്നു. മൂന്നടിയോളം ആഴത്തിലാണ് താഴ്ന്നത്. പ്രദേശത്ത് വലിയ അപകട സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകൾ ഉണ്ട്.

പ്രധാന റോഡിൻ്റെ വശം ഇടിഞ്ഞു സർവീസ് റോഡിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. സർവീസ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. നിലവിൽ ഒറ്റവരി ആയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മേൽപ്പാതയിൽ വലിയ വിള്ളൽ രൂപപ്പെട്ടത്.

To advertise here,contact us