തിരുവനന്തപുരം: ഭാര്യയുടെ കൈ അടിച്ചു പൊട്ടിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. വെള്ളനാട് സ്വദേശി അജീഷ് കുമാറിനെ ആര്യനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ഒടിഞ്ഞ് കിടന്ന തടിമേശയുടെ കാൽ എടുത്താണ് അജീഷ് ഭാര്യയെ മർദ്ദിച്ചത്.
മർദ്ദനത്തിൽ രമയുടെ ഇടത് കൈപ്പത്തിക്ക് പരിക്കേറ്റു. കുടുംബവഴക്കിനെ തുടർന്നുണ്ടായ ദേഷ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ നിഗമനം.