പ്രഷർ കുക്കർ ഉപയോഗിച്ച് വ്യാജ ചാരായവാറ്റ്; ഒരാൾ അറസ്റ്റിൽ

വ്യാവസായിക അടിസ്ഥാനത്തിൽ വീട്ടിൽ വ്യാജ ചാരായം നിർമ്മിച്ച് വരികയായിരുന്നു

തിരുവനന്തപുരം: വർക്കലയിലെ വ്യാജ വാറ്റ് കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ 25 ലിറ്റർ കോടയും 2 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. വർക്കല എക്സൈസ് സംഘമാണ് പിടിച്ചെടുത്തത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.

വീട്ടമ്മമാരെ കബളിപ്പിച്ച് ബാങ്ക് വായ്പയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

വടശ്ശേരിക്കോണം അഖിൽദാസിന്റെ വീട്ടിലാണ് വ്യാജ വാറ്റ് കേന്ദ്രം പ്രവർത്തിച്ചുവന്നത്. അഖിൽദാസിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വ്യാവസായിക അടിസ്ഥാനത്തിൽ ഇയാൾ വീട്ടിൽ തന്നെ വ്യാജ ചാരായം നിർമ്മിച്ച് വരികയായിരുന്നു. 35 ലിറ്റർ കപ്പാസിറ്റിയുളള പ്രഷർ കുക്കർ ഉപയോഗിച്ചാണ് ഇയാൾ ചാരായം വാറ്റിയിരുന്നത്.

To advertise here,contact us