ഓടിക്കൊണ്ടിരുന്ന ഫയർ ഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു

200 മീറ്ററോളം വാഹനം റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ഫയർ ഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു. 32 ജീവനക്കാർ വാഹനത്തിൽ ഉണ്ടായിരുന്നു. ഇടത് വശത്തെ പുറകിലത്തെ രണ്ട് ടയറുകളാണ് ഊരിത്തെറിച്ചത്. 200 മീറ്ററോളം വാഹനം റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്. കല്ലമ്പലം വെയിലൂരിൽ പുലർച്ചെ അഞ്ചരയോടെ ആണ് അപകടം.

തിരുവനന്തപുരത്ത് നിന്ന് തിരിച്ച വാഹനം കൊല്ലത്ത് നിന്നും ജീവനക്കാരെ എടുക്കുന്നതിന് വേണ്ടി പോവുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് മറ്റൊരു വാഹനം എത്തിയശേഷം ഇവർ യാത്ര തുടരും.

To advertise here,contact us