ഓണാഘോഷത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

വടം വലി മത്സരം നടക്കുന്നതിനിടെ സമീപത്തെ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞ് ദേഹത്തേയ്ക്ക് വീഴുകയായിരുന്നു

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞു വീണ് യുവാവ് മരിച്ചു. വെട്ടുറോഡ് സ്വദേശി വിനേഷ് (40) ആണ് മരിച്ചത്. കഴക്കൂട്ടം വെട്ടുറോഡ് മാർക്കറ്റിൽ വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. വെട്ടുറോഡ് അൽ ബ്രദേഴ്സ് ക്ലബിന്റെ ഓണാഘോഷത്തിനിടെയാണ് മരക്കൊമ്പ് ഒടിഞ്ഞ് വീണത്. വടം വലി മത്സരം നടക്കുന്നതിനിടെ സമീപത്തെ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞ് വിനേഷിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

To advertise here,contact us