ഓട്ടിസം ബാധിതനായ 17കാരനെ സ്പെഷ്യൽ സ്കൂൾ ജീവനക്കാരൻ മർദ്ദിച്ചതായി പരാതി

ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇയാള്ക്കെതിരെ കേസെടുത്തത്

പത്തനംതിട്ട: ഓട്ടിസം ബാധിതനായ 17കാരനെ മർദ്ദിച്ചതായി പരാതി. പത്തനംതിട്ട മല്ലപ്പള്ളി മങ്കുഴിപ്പടിയിലെ ഹീരം സ്പെഷ്യൽ സ്കൂൾ ജീവനക്കാരൻ കുട്ടിയെ മർദ്ദിച്ചതായി പിതാവ് പരാതി നൽകി. ആൺകുട്ടി കീഴ്വായ്പൂർ പൊലീസിൽ മൊഴി നൽകി. കുട്ടിയുടെ മൊഴി പ്രകാരം ജീവനക്കാരൻ ഗോകുലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇയാള്ക്കെതിരെ കേസെടുത്തത്. പരാതിക്കിടയാക്കിയ സാഹചര്യം മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നായിരുന്നു സ്കൂൾ അധികൃതരുടെ പ്രതികരണം.

To advertise here,contact us