പത്തനംതിട്ടയില് വീടിന് നേരെ മുഖം മൂടി ആക്രമണം; കാറുകളും ജനല്ച്ചില്ലുകളും തല്ലിത്തകര്ത്തു

സിസി ടിവി ക്യാമറകള് അക്രമികള് തല്ലിത്തകര്ത്തു

പത്തനംതിട്ട: പത്തനംതിട്ടയില് വീടിന് നേരെ മുഖം മൂടി ആക്രമണം. മെഴുവേലി ആലക്കോട് സ്വദേശിനി 74കാരി മേഴ്സി ജോണിന്റെ വീടാണ് ആക്രമിച്ചത്. അഞ്ച് അംഗ സംഘം വീടിന്റെ ജനല്ച്ചില്ലുകള് അടിച്ച് തകര്ത്തു.

അമ്മയെ വെടിവെച്ചും ഭാര്യയയെ വെട്ടിയും മക്കളെ എറിഞ്ഞും കൊന്നു; യുവാവ് ആത്മഹത്യ ചെയ്തു

പോര്ച്ചിലുണ്ടായിരുന്ന കാര് തല്ലിത്തകര്ത്തു. മുറ്റത്ത് കിടന്ന മറ്റൊരു കാറും തല്ലിത്തകര്ത്തു. വെള്ളിയാഴ്ച പുലര്ച്ചെ 2.30നാണ് ആക്രമണം നടന്നതെന്ന് മേഴ്സി പറഞ്ഞു. വീട്ടിലെ സിസി ടിവി ക്യാമറകള് അക്രമികള് തല്ലിത്തകര്ത്തു. പൊലീസ് വീട്ടിലെത്തി തെളിവുകള് ശേഖരിച്ചു.

To advertise here,contact us